താൾ:GkVI34.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

മെല്പട്ടവൎക്കു അയക്കും. ആകയാൽ സാധുക്കൾ എ
ല്ലാവരും വളരെ ദുഃഖിച്ചു പാപ്പാവിന്നു ഇത്ര ശക്തി
ഉണ്ടെങ്കിൽ, ഞങ്ങളുടെ ആത്മാവിനെ വെറുതെ ര
ക്ഷിപ്പാന്തക്ക സ്നെഹം തൊന്നാത്തത എന്തു? എ
ന്നു മുറയിടും. സഹസ നാട്ടിലെ കൊയ്മ വൎത്തമാനം
എല്ലാം അറിഞ്ഞാറെ, ദീത്തൽ അതിർ കടന്നു വരുവാ
ൻ അനുവാദം കൊടുക്കായ്ക്കകൊണ്ടു അവൻ കൊപി
ച്ചു, വളരെ കാലം അതിരിൽ പാൎത്തു, കാണ്മാൻ വരു
ന്നവരെ വാങ്ങിപ്പിക്കയും ചെയ്തു. അങ്ങിനെ ഇരി
ക്കും കാലം ലുഥർ പള്ളിയിൽ വെച്ചു സ്വാപാപങ്ങളെ
ഏറ്റു പറയുനവരൊടു സംസാരിക്കുമ്പൊൾ, വ്യഭി
ചാരം മുതലായ ദൊഷങ്ങളെ ഞങ്ങൾ ചെയ്തു എങ്കി
ലും, പരിഹാരം ഉണ്ടാകയാൽ, അനുതാപം വെണ്ടാ
എന്നു പലരിൽനിന്നും കെട്ടാറെ ഇതു ചതി എന്നു,
അനുതപിക്കുന്നില്ല എങ്കിൽ, നിങ്ങൾ എല്ലാവരും ന
ശിച്ചു പൊകും എന്നും പ്രസംഗിച്ചു. ആയതിനെ
ദീത്തൽ കെട്ടു ചൊടിച്ചു, ഇവൻ കള്ളമതക്കാരൻ, അ
ഗ്നിശിക്ഷെക്കു യൊഗ്യൻ എന്നു നിലവിളിച്ചു, ച
ന്തയുടെ നടുവിൽ ഭയത്തിനായി ഒരു ചിത കത്തി
ക്കയും ചെയ്തു. അനന്തരം ലുഥർ ഇതു വെഗത്തിൽ
എടുക്കെണ്ടുന്ന ശല്യം ആകുന്നു എന്നു വിചാരിച്ചു,
സിദ്ധന്മാരുടെ അസ്ഥികളെ വളരെ ഘൊഷത്തൊടും
കൂട വിത്തമ്പൎക്ക പള്ളിയിൽ പ്രദിക്ഷിണം ചെയ്തു
എഴുന്നെള്ളിക്കുന്ന പെരുനാളിൽ (൩൧. ഒക്തബ്ര
൧൫൧൭) രാത്രിയിൽ എഴുതിയ ൯൫ വചനങ്ങളെ പള്ളി
വാതുക്കൽ താൻ പതിപ്പിച്ചു, ഉടനെ എല്ലാവരും വാ
യിക്കുകയും ചെയ്തു. അവൻ തന്റെ അഭിപ്രായം
മുമ്പിൽ ആരൊടും പറഞ്ഞില്ല എങ്കിലും സഹസക്കൊ
ൻ ആ രാത്രിയിൽ തന്നെ അതിശയമുള്ളൊരു സ്വപ്നം

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/20&oldid=180620" എന്ന താളിൽനിന്ന് ശേഖരിച്ചത്