താൾ:GkVI34.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ല്ലല്ലൊ. ഞാൻ ഇവിടെ നിൽക്കുന്നു മറെറാന്നും എന്നാ
ൽ കഴികയില്ല; ദൈവം സഹായിക്കെണ്ടു. ആമെൻ,
എന്നു എല്ലാവരെയും ഉറ്റു നൊക്കിപ്പറഞ്ഞു. ആയ
വർ വിസ്മയിച്ചു മിണ്ടാതെ ഇരുന്നു. ഗൎമ്മന്ന്യ പ്രഭു
ക്കന്മാർ പലരും സന്തൊഷിച്ചും വിശ്വസിച്ചും, ഇ
തല്യ, സ്പാന്യരും പരിഹസിച്ചും, കൈസർ ഇതാ ധൈ
ൎയ്യം ഏറിയ സന്ന്യാസി എന്നും തമ്മിൽ പറഞ്ഞ ശെ
ഷം, അമാത്യൻ: എന്നാൽ അനുതാപം വരാത കള്ളമ
തക്കാരനെ കൈസർ ശിക്ഷിപ്പാൻ നൊക്കും. ഒരു പു
സ്തകം എങ്കിലും തള്ളുക ഇല്ലയൊ? എന്നു കല്പിച്ചാറെ,
ദൈവം തുണെക്കെണമെ, ഒന്നും പ്രത്യപഹരിച്ചു കൂ
ടാ എന്നു ചൊല്ലി, വിട വാങ്ങി പൊയി. വീട്ടിൽ എ
ത്തിയാറെ ബ്രുംസ്വിക്ക മന്നവന്റെ ദാസൻ വന്നു
ആശ്വസിപ്പാൻ പാനീയം അയച്ചതു കൊടുത്താറെ,
ലുഥർ കുടിച്ചു. മന്നവൻ ഇന്നു എന്നെ ഓൎത്ത പ്രകാ
രം നമ്മുടെ കൎത്താവു അവനെ അത്യാസന്ന കാലത്ത
ഒൎക്കണമെ എന്നനുഗ്രഹിച്ചു. ആയ്തു മരണസമ
യത്തിൽ ആ മാഹാത്മാവിന്റെ ഓൎമ്മയിൽ തൊന്നി,
ആശ്വസിച്ചു മരിച്ചു. പിന്നെ കൈസർ രാജ്യവും
പ്രാണനും ഛെദം വന്നാലും, ഞാൻ പൂൎവ്വന്മാരുടെ സ
ത്യമതത്തിൽ ഉറെച്ചു, ൟ കള്ളനെ മിണ്ടാതെ ആക്കും
എന്നു അരുളിച്ചെയ്താറെ, പല മന്നവന്മാരും വിരൊ
ധിച്ചു, ജന കലഹം ഉണ്ടാകും എന്നു ഭയപ്പെടുത്തിയ
പ്പൊൾ, ലുഥരെ രസിപ്പിച്ചു, സ്വാധീനത്തിലാക്കെ
ണ്ടതിനു ൩ ദിവസം ഇട കല്പിച്ചു. ഇങ്ങിന്റെ പ്രഭു
ക്കളും മെത്രാന്മാരും രാവിലെ തുടങ്ങി അൎദ്ധ രാത്രിയൊ
ളം ലുഥരെ ആവൊളം പരീക്ഷിച്ചു നൊക്കിയ ശെഷം,
മനുഷ്യരിൽ ആശ്രയിക്കുന്നവൻ ശപിക്കപ്പെട്ടവ
നാക കൊണ്ടു, രാജസംഘത്തൊടു എങ്കിലും അഭയം
5

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/51&oldid=180655" എന്ന താളിൽനിന്ന് ശേഖരിച്ചത്