താൾ:GkVI34.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

തെ പ്രാൎത്ഥിച്ചു, സമാധാനത്തിന്നും ഐക്യത്തിന്നും
തക്ക ഉപദേശങ്ങളെ പറഞ്ഞു പോരും. ദേവകരുണ
യാലേ എന്റെ കാലത്തിൽ വമ്പട വരിക ഇല്ല, എ
ന്നു പല വട്ടം പറഞ്ഞു, അപ്രകാരം തന്നെ ദൈവം
വരുത്തുകയും ചെയ്തു. കൈസർ യുദ്ധത്തിനു ഒരുമ്പെ
ട്ടന്നു തന്നെ ലുഥൎക്കു മരണം അടുത്തു വന്നു. അവ
ന്റെ ശേഷമത്രെ ഗൎമ്മന്ന്യ രാജ്യം മതയുദ്ധങ്ങളാൽ
കീറി പോകയും ചെയ്തു.

(൧൫൪൫ ആമതിൽ) വിദ്യാലയത്തിൽ വെച്ചു പ
ലരും ഗൎവ്വിച്ചു അവനെ കിഴവൻ എന്നും മുമ്പേത്ത
ധൈൎയ്യസന്തോഷങ്ങൾ കെട്ടു പൊയി എന്നും, മറ്റും
പരിഹസിച്ചു, ശുദ്ധവിശ്വാസം ഉണ്ടായാൽ മതി, സു
കൃത ദുഷ്കൃത ഭേദം അത്ര വിചാരിക്കേണ്ടതല്ല, തനി
ക്കു തോന്നിയതു താൻ ചെയ്താൽ നന്നു, എന്നു പറ
ഞ്ഞു, തെളിഞ്ഞു നടന്നു. അതു കൊണ്ടു ലുഥർ വിത്ത
മ്പൎക്കിൽ നിന്നു പുറപ്പെട്ടു. ഭക്തന്മാർ പലരും ഇതു
ദേവശാപത്തിന്നു ഹേതുവായ്വരും എന്നു ശങ്കിച്ചു, അ
വന്റെ പിറകെ ചെന്നു എത്തി, അത്യന്തം അപേ
ക്ഷിച്ചതിനാൽ, മടങ്ങി വന്നു. എങ്കിലും മഹത്തുകൾ
എന്തു ചൊന്നാലും, ഞാൻ ഇനി ഇവിടെ പ്രസംഗി
ക്കയില്ല. ൟ ൩൦ വൎഷം കൊണ്ടു സുവിശേഷത്തെ
വേണ്ടുവോളം അറിയിച്ചിരിക്കുന്നു. അതു മതി. അവ
ർ ക്രിസ്തന്റെ രക്തത്തെ നിരസിച്ചു കളഞ്ഞു. ഇപ്ര
കാരമുള്ള ഫലത്തിന്നായല്ല ഞാൻ വേദത്തെ വെളി
ച്ചത്താക്കി ഇരിക്കുന്നു, എന്നു തീൎത്തു പറഞ്ഞു. പിന്നെ
തന്റെ വീട്ടിൽ നിന്നല്ലാതേ, വിത്തമ്പൎക്ക പള്ളിയി
ൽ പൊയി പ്രസംഗിച്ചില്ല. അന്നു മുതൽ അവൻ
അറിയിച്ചു എഴുതി പാടി പ്രാൎത്ഥിച്ചു വരുന്നത ഒക്ക
യും പരലോകത്തെ കുറിച്ചു തന്നെ. എൻ ബാല്യം മു

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/94&oldid=180703" എന്ന താളിൽനിന്ന് ശേഖരിച്ചത്