താൾ:GkVI34.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

൧൫. മാനുഷചട്ടങ്ങളിൽ പാപം ഇല്ലാതെ ആച
രിപ്പാൻ, കഴിയുന്നവ ആചരിച്ചു കൊള്ളട്ടെ, രക്ഷെ
ക്കായി സഹായിക്കുന്നു എന്നു ഉപദേശിച്ചാൽ, ദോഷ
മായ്വരും.

൧൬. രാജ്യാധികാരികളെ ദേവവിധി എന്നോൎത്തു
അനുസരിക്കെണം; അവരുടെ പണി സത്യവിശ്വാ
സികൾക്കും എടുക്കാം.

൧൮. പ്രപഞ്ച കാൎയ്യങ്ങളിൽ മനുഷ്യൻ സ്വതന്ത്ര
നായി ഓരൊന്നു തെരിഞ്ഞെടുക്കുന്നു എങ്കിലും, ദുൎമ്മൊ
ഹത്തെ തള്ളുവാനൊ, ദൈവത്തെ സ്നെഹിപ്പാനൊ,
ദേവകരുണ കൂടാതെ ഒട്ടും കഴികയില്ല.

൧൯. പാപകാരണം ദൈവമല്ല, ഓരൊരൊ സൃ
ഷ്ടിയുടെ ദുഷിച്ച മനസ്സത്രെ.

൨൦. മനസ്സാക്ഷിക്ക എത്ര സുകൃതങ്ങളെ ക്കൊ
ണ്ടും നല്ല ആശ്വാസം വരുന്നില്ല; വിശ്വാസത്താ
ലെ വരുന്നുണ്ടു. വിശ്വാസമൊ ഒരു കഥയെ കേട്ട
റിഞ്ഞു പ്രമാണിക്കുന്നതല്ല, ദേവവാഗ്ദത്തങ്ങളെ ആ
ശ്രയിക്കുന്നതത്രെ ക്രിസ്തന്നു പുറമെയുള്ള മനുഷ്യൎക്കു
നല്ല സുകൃതം ഒന്നും ചെയ്വാൻ വഹിയാ.

൨൧. പരിശുദ്ധരെ മദ്ധ്യസ്ഥരാക്കി ആരാധിക്കു
ന്നതു ന്യായമല്ല.

ൟ ൨൧. വചനം ക്രിസ്തു സഭകളിൽ എല്ലാം ഏക
ദേശം ഗ്രാഹ്യമായി തൊന്നും; ഇനി തൎക്കമുള്ള ചില
വചനങ്ങളെ ചുരുക്കി പറയാം.

൨൨. അത്താഴത്തിൽ തിരുപാനം എല്ലാവൎക്കും
വെണം.

൨൩, ബൊധകൎക്കും വിവാഹം ചെയ്യാം.

൨൪. മീസാരാധന ജന്മപാപം ഒഴിച്ചുള്ള പാപ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/82&oldid=180689" എന്ന താളിൽനിന്ന് ശേഖരിച്ചത്