താൾ:GkVI34.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ൾക്കും ഓരൊ സങ്കടത്തിൽ സഹായം ചെയ്വാൻ പ്രാ
പ്തൻ എന്നും വിശ്വസിച്ചാൽ മതിയായിരിക്കും.

അപ്പൊൾ ബാലന്മാർ തുടങ്ങിയുള്ളവർ സുവി
ശേഷ സത്യത്തെ ഗ്രഹിക്കേണ്ടതിന്നു ലുഥർ ൨ ചോ
ദ്യൊത്തരങ്ങളെ ഉണ്ടാക്കി. അതിൽ ൧൦ കല്പനകൾ,
വിശ്വാസപ്രമാണം, കൎത്തൃപ്രാൎത്ഥന, തിരുസ്നാനം,
അത്താഴം എന്നിങ്ങിനെ ൫ പരമാൎത്ഥ വിശേഷങ്ങ
ളെ തെളിയിച്ചു. എല്ലാ ക്രിസ്ത്യാനികളും പിശാചിനെ ജ
യിച്ചു, ദൈവത്തെ പോലെ വിദഗ്ധരായ്തീരുവോ
ളത്തെക്കു ദിനമ്പ്രതി ൟ ബാലപാഠങ്ങളെ ഓതി നി
രൂപിച്ചും പ്രാൎത്ഥിച്ചും പഠിച്ചും പോരെണം. ഞാനും
ദിവസേന ഇവ ജപിക്കുന്നുവല്ലൊ. പിശാചിനൊ
ടു എതിരിടുവാൻ ഏറ്റവും നന്നു എന്നു അപേക്ഷി
ക്കയും ചെയ്തു. ലുഥരുടെ പൂൎവ്വകാലത്തിൽ രോമക്കാരു
ടെ ഉപേക്ഷ കൊണ്ടു ലോകം എങ്ങും ശാസ്ത്രികൾ
ആരും ആ അഞ്ചും മുഴുവനും അറിഞ്ഞില്ല. ഇനിമേ
ലാൽ എല്ലാവരും കല്പനകളെ ക്കൊണ്ടു പാപവ്യാധി
യെയും, വിശ്വാസപ്രമാണത്താൽ മരുന്നിനെയും
അറിഞ്ഞുകൊണ്ടു, പ്രാൎത്ഥനയാൽ ൟ മരുന്നു സേ
വിപ്പാൻ പഠിക്കെണ്ടുവതു ആവശ്യം. ആ ചെറി
യ ചോദ്യോത്തരത്താൽ ദേവരഹസ്യങ്ങൾ ഗൎമ്മന്ന്യ
ബാലൎക്കു വായ്പാഠമായി അറിഞ്ഞു വന്നു.

൧൯. ഔഗുസ്പുരിയിലെ സ്വീകാരം.

കൈസർ പലപ്പൊഴും സുവിശെഷത്തെ ആ
യുധബലത്താൽ അമൎത്തി വെപ്പാൻ നൊക്കുമ്പൊ
ൾ, പ്രാഞ്ചിരാജാവും തുൎക്കസുൽത്താനും അല്ലാതെ പാ
പ്പാവും അസൂയയാൽ ശത്രുക്കളെ ചെൎന്നു, അവനോ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/73&oldid=180679" എന്ന താളിൽനിന്ന് ശേഖരിച്ചത്