താൾ:GkVI34.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ന്നു ചൊല്ലി, നിസ്സാരനാക്കി, അത്യന്തം താഴ്ത്തിയ ശെ
ഷം, ലുഥരെ കണ്ടു. നി എന്തൊരു മനുഷ്യൻ? എല്ലാ
വരെയും വശീകരിക്കുന്നവൻ ലക്ഷം സെവകർ ഉ
ണ്ടായാലും, നിന്നെ പിടിപ്പാൻ എനിക്കു ധൈൎയ്യം
തൊന്നുക ഇല്ല എന്നും മറ്റും സ്തുതിച്ചും, കരഞ്ഞും,
പ്രാൎത്ഥിച്ചും കൊണ്ടു വളരെ പറഞ്ഞപ്പൊൾ, ലുഥർ:
എന്നാൽ കഴിയുന്നതു ചെയ്യാം; ശത്രുക്കൾ മിണ്ടാതെ
ഇരുന്നാൽ, ഞാൻ പിന്നെ ൟ തൎക്കം കൊണ്ടു ഉരിയാ
ടുക ഇല്ല. എന്റെ തെറ്റു കാണിച്ചാൽ, ഞാനും അ
തു പരസ്യമായി ആക്ഷെപിക്കാം എന്നു ഇണക്കം
പറഞ്ഞു. അതു കൊണ്ടു മിൽത്തിസ: സന്ധി ആ
യി; നിരപ്പു വന്നു; എന്നൊടു കൂട ഭക്ഷിക്കെണം എ
ന്നു ക്ഷണിച്ചു. ഊൺ കഴിഞ്ഞു. ലുഥരെ ഗാഢം പു
ണൎന്നു ചുംബിക്കയും ചെയ്തു. ദീത്തൽ ഏവരാലും ഉ
പെക്ഷിതനായി ദുഃഖിച്ചു വലഞ്ഞു. ലുഥർ മാത്രം അ
വന്നു ആശ്വാസ വാക്കുകളെ എഴുതി, അവയും പ്ര
മാണിക്കാതെ മുറയിട്ടു മരിച്ചു. അപ്പൊൾ ലുഥർ പാ
പ്പാവിന്നു എത്രയും താഴ്മയായി എഴുതി: ഞാൻ രൊമ
പ്പള്ളിയെ താഴ്ത്തുവാൻ വിചാരിച്ചില്ല, വിചാരിക്കയും
ഇല്ല. സഭയിൽ ദുഷ്ടന്മാർ പെരുകുന്നു എങ്കിലും, സ
ഭയൊടു വെൎവ്വിടുകിൽ ദൊഷം തന്നെ, പാപങ്ങൾ എ
ത്ര വൎദ്ധിച്ചാലും, സ്നെഹം വിട്ടു പൊകരുത. ഐക്യം
സ്ഥാപിക്കെണ്ടതിന്നു ആവത എല്ലാം മനസ്സൊടെ
ചെയ്യെണ്ടു എന്നും മറ്റും ഉരെച്ച പറകകൊണ്ടു. ഇ
ടച്ചൽ എല്ലാം തീൎന്ന പ്രകാരം തൊന്നി, ലുഥർ വിത്ത
മ്പൎക്കിൽ തിരമാല പൊലെ നിറഞ്ഞു വരുന്ന ബാല്യ
ക്കാരെ പഠിപ്പിച്ചു പൊരുകയും ചെയ്തു.

ശത്രുക്കൾക്കു മാത്രം കൊപം നിമിത്തം മിണ്ടാതെ
ഇരിപ്പാൻ മനസ്സു വന്നില്ല. പലരും ദൂഷണമായ പ്ര

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/35&oldid=180636" എന്ന താളിൽനിന്ന് ശേഖരിച്ചത്