താൾ:GkVI34.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ദഹിപ്പിച്ചു കളഞ്ഞ ഹുസ്സ എന്ന ദ്രൊഹിയുടെ മതത്തൊ
ടു ഒക്കുന്നു എന്നു പ്രതിക്കാരൻ പറഞ്ഞു. ലുഥരും ഹു
സ്സ പല സത്യങ്ങളെയും നന്നായി പഠിപ്പിച്ചു എന്നു
സമ്മതിച്ചതിനാൽ, പട്ടണക്കാരും നായകനും ശെഷം
ലൊകർ മിക്കതും ഹാ ലുഥർ അഗ്നിശിക്ഷെക്കു യൊ
ഗ്യൻ എന്നു നിരൂപിച്ചു. അവന്റെ സംസൎഗ്ഗം വെ
ടിഞ്ഞു നിന്നു. ആകിലും അഹ്നലത്തനായകനും ൩. പ
ണ്ഡിതന്മാരും, അനെകം ശിഷ്യന്മാരും അന്നു മുതല്ക്കു
ദെവവചനത്തിന്നു ഇടം കൊടുത്തു കഷ്ടാനുഭവത്താ
ലെ യെശുവെ മാനിച്ചു.

ആ വിവാദത്തിൽ ലുഥരുടെ പക്ഷത്തിൽ നിന്നു
കൊണ്ടു ഒരു പണ്ഡിതനുണ്ടു. മെലങ്കതൻ എന്നു അ
വന്റെ പെർ. അവൻ അന്നു തുടങ്ങി ലുഥൎക്കു അടു
ത്ത സ്നെഹിതനും, ൨൨ വയസ്സുള്ളവൻ എങ്കിലും, എ
ത്രയും ദിവ്യനായ വിദ്വാനുമായ്വിളങ്ങി. എബ്രയ യ
വന ഭാഷകളെ അറിഞ്ഞവരിൽ അവൻ അതിസമ
ൎത്ഥനാക കൊണ്ടു, ലുഥൎക്കു മറ്റാരാലും അത്ര ഉപകാരം
വന്നില്ല. ഇവൻ കാടു വയ്ക്കുന്ന വീരനും, അവൻ
പതുക്കെ വന്നു, വിതെച്ചും നനെച്ചും പൊരുന്നവ
നും ആയിട്ടു, ദൈവകരുണയാൽ ഇരുവരും മരണത്തൊ
ളം കൎത്താവിന്റെ വെല ഒക്കത്തക്ക നടത്തി.

വിവാദത്തിൽ ഉണ്ടായ വിശിഷ്ട ഫലമാവിതു:
ലുഥർ മുമ്പെ പാപ്പാവിൽ വിചാരിച്ച ദിവ്യത്വം എ
ല്ലാം തള്ളി, അവൻ ദൈവത്തിൽനിന്നല്ലായ്കയാൽ,
പിശാചിൽ നിന്നാകുന്നു എന്നു ഹൃദയത്തിൽ നിശ്ച
യിച്ചു, ക്രമത്താലെ ബെസ്പുൎഗ്ഗാൻ, തിരുപാനീയനി
ഷെധനം, മുതലായ കുറവുകളെയും കണ്ടു. വെളിച്ചം ക
ണ്ടൊളും സന്തൊഷത്തൊടെ പ്രസംഗിച്ചു, അച്ചടി
പ്പിക്കയും ചെയ്തു. ആ പുസ്തകങ്ങളാലെ ഹൊല്ലന്ത,

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/37&oldid=180639" എന്ന താളിൽനിന്ന് ശേഖരിച്ചത്