താൾ:GkVI34.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

ബന്ധങ്ങളെ ചമെച്ചതും അല്ലാതെ, ശ്രുതിയുള്ള എ
ൿ വിത്തൎമ്പക്ക വിദ്യാലയത്തിലും ലുഥരുടെ യശ
സ്സിലും അത്യന്തം അസൂയ ഭാവിച്ചു, അവനെ താ
ഴ്ത്തുവാൻ ഇട അന്വെഷിച്ചു അപ്പൊസ്തലരുടെ കാ
ലം മുതൽ പാപ്പാവിനു സഭയുടെ സൎവ്വാധികാരം ഉ
ണ്ടു എന്നും മറ്റും ഒരു പുസ്തകം തീൎത്തുപദെശിച്ചു,
കരൽസ്തത്ത മുതലായ വിത്തൎമ്പക്കരൊടു വിവാദം തു
ടങ്ങി, ലൈപ്സിക്കിൽ വെച്ചു ധാരാളമായി തൎക്കിക്കെണം
എന്നു ഇരിവരും സമ്മതിച്ചു. ഗയൊൎഗ നായകൻ
അതിനാൽ സന്തൊഷിച്ചു, എല്ലാവരെയും തൎക്കത്തി
ന്നായി ക്ഷണിച്ചപ്പൊൾ, ലുഥരും മൌനിയായി സാ
ക്ഷി നില്ക്കട്ടെ എന്നു അനുവാദം ആയി, പണ്ഡിത
ന്മാരും മറ്റും കൂടി വന്നാറെ, എൿ കള്ളി തുറന്നു പറ
ഞ്ഞു. കറൽസ്തത്ത മുതലായവരെ അല്ല, ലുഥരെ ജയി
പ്പാൻ ആഗ്രഹിക്കുന്നു എന്നു കെട്ടാറെ, നായകൻ
എനിക്കു തൎക്കിപ്പാൻ കല്പന തന്നില്ല എന്നു ലുഥർ ചൊ
ന്നതിന്നു, എൿ നായകന്റെ അനുജ്ഞ ഉണ്ടെങ്കിൽ
എന്നൊടു വാദിപ്പാൻ തുനിയുന്നുവൊ എന്നു ചൊ
ദിച്ച ഉടനെ സംശയം ഇല്ല; ക്രിസ്തൻ സഹായിക്കും
എന്നു സമ്മതിച്ചു. ഏൿ തനിക്കു, ജയം വരുന്ന പ്ര
കാരം അനവധി പ്രശംസിക്കുന്നതു എല്ലാം, കെട്ടാറെ,
നായകൻ ആകട്ടെ എന്നരുളിച്ചെയ്തു. അപ്പൊൾ മി
ഥുന മാസം ൨൦ ദിവസം കൊണ്ടുണ്ടായ വിവാദത്തി
ന്റെ വിവരം ചുരുക്കി പറവാൻ ഇടയില്ല. കരൽസ്ത
ത്ത മനുഷ്യൻ കരുണ കൂടാതെ നല്ല ക്രിയകളെ ചെ
യ്വാൻ അശക്തനത്രെ എന്ന എകദെശം കാണിച്ചു.
ലുഥരൊ പാപ്പാവല്ല. ക്രിസ്തൻ തന്നെ സഭെക്കു ഏ
ക ശിരസ്സ എന്നു വാദിക്കുമ്പൊൾ, ഇവന്റെ മതം
സഭത്തലവന്മാർ ൧൦൦ വൎഷത്തിന്നു മുമ്പെ ശപിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/36&oldid=180637" എന്ന താളിൽനിന്ന് ശേഖരിച്ചത്