താൾ:GkVI34.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

പ്രാഞ്ചി, ഇതല്യ മുതലായ രാജ്യങ്ങളിലും അനെകൎക്കു
സത്യ ബൊധം ജനിച്ചു തുടങ്ങി.

എക്കിന്റെ ആത്മപ്രശംസെക്കു ഭംഗം വരിക
യാൽ ക്രുദ്ധിച്ചു, പലരുടെ പരിഹാസം നാഹിയാ
ഞ്ഞു, ബദ്ധപ്പെട്ടു രൊമയിൽ ചെന്നു സന്ന്യാസിയെ
നശിപ്പിപ്പാൻ വട്ടം കൂട്ടി. ലുഥരും ഇനി ഇണക്കം
എന്ന വാക്കു മതി, മതി, യുദ്ധം കൎത്താവിനുള്ളത ഹു
സ്സെ പൊലെ ദെവസത്യത്തിന്നായി പ്രാണനെ ഉ
പെക്ഷിപ്പാൻ ഞാൻ യൊഗ്യൻ, എന്നു വരുമൊ? വ
ന്നാൽ, എനിക്കു സന്തൊഷം. സാത്താൻ എന്നെ പ
കെച്ചു നിന്ദിക്കുന്നതിനാലെ ഞാൻ കൈ കൊട്ടുന്നു.
ഞങ്ങളിൽ ഇരിക്കുന്നവൻ അവരിൽ ഉള്ളവനെക്കാ
ൾ ബലവാൻ തന്നെ. നാം ക്രിസ്താത്മാവിനാൽ എ
ല്ലാവരെയും സ്നെഹിച്ചും, ആരിലും ആകട്ടെ ഭയം കള
ഞ്ഞും കഴിച്ചു കൊൾക എന്നു നിൎണ്ണയിക്കയും ചെ
യ്തു. അനന്തരം ആ ചാതിക്കാരം പിടിപ്പാൻ നൊക്കി
യ മിൽത്തിസ ഒരു നാൾ ലഹരിയായി പുഴ കടക്കു
മ്പൊൾ വെള്ളത്തിൽ വീണു മുഴുകി മരിച്ചു.

൯ രൊമയിൽ നിന്നുള്ള ശാപാജ്ഞ.

ഗൎമ്മന്ന്യ പ്രഭുക്കൾ സഹസക്കൊനെ കൈസ
രാക്കി വരിപ്പാൻ വിചാരിച്ചപ്പൊൾ, ആ വിനീതൻ
വിരൊധിച്ചു സ്പന്യ, ന്യപലി, ഹൊല്ലന്ത, ഔസ്ത്രി
യ മുതലായ രാജ്യങ്ങളുടയ കരൽ എന്ന മഹാ രാജാവെ
അഭിഷെകം ചെയ്താൽ സുൽത്താനെ മടക്കുവാൻ മ
തിയായിരിക്കും എന്നു മന്ത്രിച്ചതു, കൊയ്മകൾ അനു
സരിച്ചു (൧൫൨൦. ആമതിൽ ജൂൻ) കരലെ കൈസരാ
ക്കി സത്യം ചെയ്യിച്ചു. അഭിഷെകം കഴിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/38&oldid=180640" എന്ന താളിൽനിന്ന് ശേഖരിച്ചത്