താൾ:GkVI34.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ല്ല എന്നുണ്ടല്ലൊ. ഇതു വിചാരിക്കേണം. ക്രിസ്തൻ
നിങ്ങളുടെ വിശ്വാസം ഒടുങ്ങാതെ വൎദ്ധിപ്പിക്കേണ
മെ. ഞാൻ നിങ്ങൾക്കു വെണ്ടി പ്രാൎത്ഥിക്കുന്നു, പ്രാ
ൎത്ഥിച്ചും ഇരിക്കുന്നു, ഇനിയും പ്രാൎത്ഥിക്കും; ദൈവം
കേൾക്കുന്നു എന്നും അറിയുന്നു. ആമെൻ. എന്നതു
എന്റെ മനസ്സിൽ പുക്കു ബോധിച്ചു. നമുക്കു ഹിത
മായതു നടക്കുന്നില്ല എങ്കിൽ, അതിൽ ഉത്തമമായതു
നടക്കേ ഉള്ളൂ. എല്ലാം ക്ഷയിച്ചു പൊയാലും നാം കാ
ത്തിരിക്കുന്ന നിത്യ രാജ്യം എന്നും ഉണ്ടല്ലൊ.

സഹ്സ മന്ത്രിക്കും എഴുതിയതെന്തെന്നാൽ ഇന്ന
ലെ രാത്രിയിൽ ഞാൻ ൨ അതിശയം കണ്ടു. ഒന്നു വാ
തുക്കൽനിന്നു നക്ഷത്രങ്ങളെയും നീടാൎന്ന വാനത്തെ
യും നൊക്കുമ്പൊൾ, ൟ വളവും കെട്ടിയ തൂണുകളെ
എത്ര അന്വേഷിച്ചിട്ടും കണ്ടില്ല; വാനം വീണുതും
ഇല്ല. എന്നാറെ ചിലർ തപ്പിത്തപ്പി തുണുകളെ കാ
ണാഞ്ഞു വലഞ്ഞു വിറെച്ചു, ഇപ്പൊൾ തന്നെ ആ
കാശം പൊളിഞ്ഞു വിഴും എന്നു നിനെച്ചു. തൂണുക
ളെ തൊട്ടു കണ്ടല്ലാതെ ആകാശത്തിന്നു നില്പില്ല എ
ന്നും തോന്നി. രണ്ടാമതോ സമുദ്രം പോലെ കനത്ത
കാറുകൾ വീട്ടിൽ ആക്രമിക്കുന്നതിനെ കണ്ടു ആ വ
ൎഷജലം എല്ലാം കൊള്ളെണ്ടതിന്നു പീപ്പ, കുളം, കിണ
റും പോരാ എന്നു ഊഹിച്ചു, ഇപ്പൊൾ വീണു ഞ
ങ്ങളെ അശേഷം ഒഴുക്കും എന്നു നിരൂപിച്ചിരിക്കു
മ്പൊൾ, ഭാരിച്ച മെഘങ്ങൾ എല്ലാം ഓടി നീങ്ങി, പ
ച്ച വില്ലും മിന്നി വണങ്ങി. ആ ജലഭാരത്തിന്നു ആ
ധാരം എന്തെന്നു നോക്കിയപ്പൊൾ, സ്ഥിരമായതു ഒ
ന്നും കണ്ടില്ല. അതുകൊണ്ടു ചിലർ മെഘം കാണു
ന്തോറും ജലപ്രളയം എന്നു നിശ്ചയിക്കുന്നു. ഞാനൊ
നിങ്ങളുടെ ഭയഭാവം എല്ലാം മുഴുവനും പകെക്കുന്നു. ഞ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/78&oldid=180684" എന്ന താളിൽനിന്ന് ശേഖരിച്ചത്