താൾ:GkVI34.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ധം വരുത്തി, അവരിലുള്ള പരിശുദ്ധാത്മാവിനാൽ
എന്റെ കുറവു തീൎക്കട്ടെ ഞാൻ സഭയൊടു ചൊദിച്ചി
രിക്കുന്നു; ഉത്തരം കല്പിക്കുമ്പ്രകാരം ഞാൻ താഴ്മയൊ
ടെ കെൾക്കാം എന്നാറെയും ആ ൯൫ കൊണ്ടു തൎക്കം
പറവാൻ ആരും വന്നില്ല.

അതു കൊണ്ടു ലുഥർ ൟ കാൎയ്യം തീൎന്നു എന്നു നി
രൂപിച്ചു, പിന്നെയും വെദത്തെ അഭ്യസിപ്പിച്ചു പൊ
രുമ്പൊൾ, ദീത്തൽ തുടങ്ങിയുള്ള ശത്രുക്കൾ പരിഭ
വം സഹിയാഞ്ഞു, മറ്റൊരു വിദ്യാലയത്തിൽ കൂടി ൫൦
എതിൎവ്വചനങ്ങളെ പരസ്യമാക്കി പാപ്പാ മാത്രം തെ
റ്റു കൂടാതെ സത്യം അറിയുന്നു എന്നും, അവനെ
വിരൊധിക്കുന്നവരും, അവന്റെ സ്ഥാനമാനത്തെ
അല്പം പൊലും കുറെക്കുന്നവരും ദ്രൊഹികൾ ആകു
ന്നു എന്നും, ൟ രക്ഷാപൎവ്വത്തെ തൊടുന്ന മൃഗം
എല്ലാം കല്ലെറിഞ്ഞു കൊല്ലപ്പെടണം എന്നും ഘൊ
ഷിച്ചറിയിച്ചു. ജയം വരാത്ത വണ്ണം ചിലരൊടു ത
ൎക്കിച്ചതിൽ പിന്നെ ലുഥരുടെ ൯൫ന്റെ പെൎപ്പു ഒരു
ചിതയിൽ വെച്ചു ഭസ്മമാക്കി, സന്ന്യാസികൾ എല്ലാ
ടവും ലുഥരെ ദഹിപ്പിക്കെണം എന്നു നിലവിളിക്ക
യും ചെയ്തു. അതു കൊണ്ടു ജനങ്ങൾ പല ദിക്കി
ലും ൨ പക്ഷം തിരിഞ്ഞു, വീടുകൾ തൊറും തൎക്കവും
പിരിച്ചലും സംഭവിച്ചു. ഇടച്ചൽ നിമിത്തം ലുഥൎക്ക
സങ്കടം തൊന്നി എങ്കിലും, ഇത്ര ആൾ എന്നെ ശ
പിക്കുന്നതു നല്ല ശകുനം തന്നെ; ഇടൎച്ച വരുത്താ
ത വചനം യെശുവിന്റെതല്ല എന്നു വെച്ചു സ
ന്തൊഷിച്ചു, ഒന്നും എഴുതാതെ പ്രാൎത്ഥിച്ചു പാൎത്തു. എ
ങ്കിലും അവന്റെ ശിഷ്യന്മാർ ചിലർ പ്രാകൃത കൊ
പത്താലെ ദീത്തലിന്റെ എതിൎവ്വചനങ്ങളെയും ചുട്ടു
കളഞ്ഞു അപ്പൊൾ രൊമയിലുള്ള സന്ന്യാസിവൎയ്യൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/24&oldid=180624" എന്ന താളിൽനിന്ന് ശേഖരിച്ചത്