താൾ:GkVI34.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

യ്യൊ ഞാൻ മടിയൻ ൟ പത്മ തുരുത്തിയിൽ ✻ സുഖി
ക്കുന്നതിനെക്കാൾ തടിയെറി വേവുന്നതു നന്നായി
രിക്കും. ഞാൻ കൎത്താവൊടു അല്പമായി പൊരുതുന്നു.
സഭെക്കായിക്കൊണ്ടു വെണ്ടുവൊളം ഞരങ്ങുന്നില്ല.
എനിക്കു വെണ്ടി പ്രാൎത്ഥിപ്പിൻ. എന്നു വളരെ മുറയി
ട്ടും പ്രസവിക്കുന്നവളെ പൊലെ നൊന്തും നിലവിളി
ച്ചും ഉരുണ്ടും കൊണ്ടു, വളരെ ക്ഷീണിച്ചു പൊയി

മയിഞ്ച മെത്രാൻ പാപമൊചനങ്ങളെ പിന്നെ
യും വിറ്റു തുടങ്ങിയ പ്രകാരം ലുഥർ കേട്ടാറെ, സഹ്സ
ക്കൊൻ എത്ര വിരൊധിച്ചിട്ടും പെട്ടന്നു ഒരു പുസ്ത
കം എഴുതി. എന്റെ കൊയ്മ എന്നെ തടവിലാക്കി, എ
ൻ ആത്മാവെ തടവിലാക്കുകയില്ല. എല്ലാ സൃഷ്ടിക
ളും വിരൊധിച്ചാലും, മിണ്ടാതെ ഇരിക്കയില്ല. ആക
യാൽ അത്യുന്നത മെത്രാനെ! നിങ്ങൾ ആ ബിംബ
ത്തെ ഉടനെ തള്ളി, ൧൫ ദിവസത്തിന്നകം എന്നെ അ
റിയിക്കുന്നില്ല എങ്കിൽ, ഞാൻ പാപ്പാവിനൊടു ചെയ്ത
തപൊലെ നിങ്ങളൊടും മുൽപുക്കെതിൎക്കും എന്നു വായി
ച്ചാറെ, മയിഞ്ചക്കൊൻ അടങ്ങി: നിങ്ങളുടെ ഉപദെശം
നല്ലതു ഞാൻ തെറ്റ് ചെയ്യു എന്നു ഉത്തരം എഴുതി.

ഇനി മനുഷ്യരെ അല്ല, ദൈവത്തെ മാത്രം കെൾ
ക്കെണ്ടു എന്നു വെച്ചു, ലുഥർ പുതിയ നിയമത്തെ ഗ
ൎമ്മന്ന്യ ഭാഷയിലാക്കി, പിശാചിന്റെ പല പരീക്ഷ
കളെയും മടക്കി, ഒരുക്കാൽ അവനെ ദൎശിച്ചപ്പൊൾ മ
ഷിക്കുപ്പിയെ അവന്റെ നെരെ ചാടി. ഒരുക്കാൽ വി
രഹഖെദംസഹിയാഞ്ഞു പ്രഭുവെഷം ധരിച്ചു, വി
ത്തമ്പൎക്കിൽ ഓടി സ്നെഹിതന്മാരെ കണ്ടാശ്വാസിച്ചു,
മടങ്ങിച്ചെന്നു പാൎത്തു.
✻ വെളിപ്പാടു. ൧, ൯.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/56&oldid=180661" എന്ന താളിൽനിന്ന് ശേഖരിച്ചത്