താൾ:GkVI34.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ein feste Burg ist unser Gott.

൧. വങ്കൊട്ടയായുധങ്ങളും
ആരെന്നാൽ ദൈവം തന്നെ;
ഞെരിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കും വന്നിരന്നെ,
മുതു മാറ്റാലൻ—ഇപ്പൊൾ കൊപിഷ്ഠൻ;
ബലം കൌശലം—പലവും തൻ വശം;
അതുല്യൻ താൻ ഇപ്പാരിൽ,

൨. മനുഷ്യശക്തി നഷ്ടമായി,
ൟ ഞങ്ങൾ വെഗം തോറ്റു,
ഹെ ദെവക്കൈയെ ദൈവവായി
തടുത്തികൂട്ടം പോറ്റു!
നീയെ രക്ഷിതാ—യെശു മശിഹാ!
സൈന്യങ്ങൾ പ്രഭോ! മറ്റാരും തുണയൊ?
പടക്കളം നീ കാക്കും.

൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കു തേടി;
വന്നാലും, പേടി അല്പമാം;
ൟ ഞങ്ങൾ അത്രെ നേടി,
ഓരൊ ഗൊഷ്ഠിയും—സാത്താൻ കാണിക്കും
എല്ലാമെ ബലാൽ—വിധിക്കുൾ പെട്ടതാൽ
ചൊല്ലൊന്നവനെ വിഴ്ത്തും.

൪. ആടാതെ നില്ക്ക വചനം!
അരുതവൎക്കൊശാരം,
സദാത്മാവൊടൊരൊ വരം
നമുക്കായുപകാരം.
പൊയ്പൊകും മുതൽ,—മക്കൾ, പെൺ, ഉടൽ—
അതുവിടെണം—ചെറുതവർ ഫലം;
നമുക്കിരിക്ക രാജ്യം!

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/106&oldid=180718" എന്ന താളിൽനിന്ന് ശേഖരിച്ചത്