താൾ:GkVI34.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

നോക്കി എങ്കിലും, ൟ ൩൦൦ സംവത്സരങ്ങളിന്നകം ഏ
റിയ ഭാഷാന്തരങ്ങളെ ചെയ്തതിൽ ഒന്നു നടപ്പായ്വ
ന്നില്ല. ലുഥരുടയത ൟ ദിവസത്തോളവും വായിച്ചു
നടന്നു വരുന്നു. അതിന്നു ലുഥർ പറഞ്ഞു: നമ്മുടെ
ബാലശാസ്ത്രികൾ അൎത്ഥപുഷ്ടി ഏറിയത ഒന്നുണ്ടാ
ക്കും, എന്നു നിരൂപിച്ചു എങ്കിലും, എനിക്കു ശലമൊ
ൻ രാജാവിന്നു വന്ന പ്രകാരം സംഭവിച്ചു. ആയ
വൻ ഹിന്തുരാജ്യത്തെക്കു കപ്പൽ അയച്ചു. നവര
ത്നങ്ങൾ വരും എന്നു കാത്തിരുന്നപ്പൊൾ, മയിൽപീ
ലികളും കുരങ്ങുകളും അത്രെ എത്തി ഇരിക്കുന്നു.

അപ്രകാരം ൧൦ വൎഷം കൊണ്ടു മോശെ വ്യഖ്യാ
നം തീൎത്ത ശേഷം, എന്നാൽ കഴിയുന്നതു ചെയ്തു.
എന്റെ ശേഷം അധികം തിട്ടമായി വ്യാഖ്യാനിക്കെ
ണ്ടതിന്നു ദൈവം മറ്റെവരെയും അനുഗ്രഹിക്കട്ടെ
ഞാൻ ക്ഷീണിച്ചു പോകുന്നു. യഹോവ എന്റെ യാ
ത്രയ്ക്കു നല്ല മുഹൂൎത്തം എത്തിക്കെണ്ടതിന്നു, എനിക്കു
വേണ്ടി പ്രാൎത്ഥിപ്പിൻ എന്നു പാഠശാലയിൽ പറഞ്ഞു
പോകയും ചെയ്തു.

൨൨. ലുഥരുടെ മരണം

ആണ്ടു തോറും സുവിശേഷക്കാരുടെ ശ്രീത്വം മുഴു
ത്തു വന്നപ്പൊൾ, യേൗവനക്കാരായ പലൎക്കും ദേവശ
ങ്കവിട്ടു, കൈസരൊടും മറ്റും എതിരിട്ടു, രാജ്യത്തിലും തി
രുസഭയിലും താന്തോന്നിത്വം നടത്തെണ്ടതിന്നു മന
സ്സു ജനിച്ചതിനാൽ, ലുഥർ വളരെ ദുഃഖിച്ചു. അയ്യോ!
ഞങ്ങളുടെ പക്ഷത്തിൽ പ്രമാദവും ജഡസൌഖ്യവും
ഏറി വരുന്നു. അത ഒരു അപജയം വരുന്നതിന്നു മു
ങ്കുറി ആകുന്നു. ഞാൻ ജീവിക്കുന്ന വരെ ഇട വിടാ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/93&oldid=180702" എന്ന താളിൽനിന്ന് ശേഖരിച്ചത്