താൾ:GkVI34.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ൻ ആൎക്കും കഴികയില്ല എന്നു പ്രസംഗിച്ചു, പ്രാൎത്ഥി
ച്ചു നിന്നു കൊണ്ടിരുന്നു.

അക്കാലം പാപ്പാ സുൽത്താനെ മടക്കെണ്ടതിന്നു
എല്ലാ രാജ്യങ്ങളൊടും പണം മുതലായതു അപെക്ഷി
ച്ചപ്പൊൾ, ഗൎമ്മന്ന്യ പ്രഭുക്കൾ പലരും അതിനാ
ശം വരുത്തുന്ന സുൽത്താൻ കിഴക്കെ അല്ല, രൊമ
യിൽ തന്നെ ആകുന്നു; അവനെ വിശെഷാൽ മട
ക്കെണ്ടതു എന്നു മുറയിട്ടപ്പൊൾ, പാപ്പാവിന്റെ അ
മാത്യന്മാർ എല്ലാവരും കൂടി ലൂഥരെ അമൎത്തി വെക്കു
ന്നില്ല്ല എങ്കിൽ, ലൊകം എല്ലാം രൊമയൊടു വെറുക്കും
എന്നു നിശ്ചയിച്ചു, ൬൦ ദിവസത്തിനകം ലൂഥർ
വിസ്താരത്തിന്നായി രൊമയിൽ എത്തെണം, എന്ന
കല്പന ഉണ്ടായി എങ്കിലും വിദ്യാലയക്കാർ രൊമ
ക്രൂരതയെ പെടിച്ചു, ഗൎമ്മന്ന്യ രാജ്യത്തു വെച്ചു ത
ന്നെ വിസ്തരിക്കെണ്ടതിന്നു വളരെ അപെക്ഷിക്ക
യാൽ, പാപ്പാ സമന്ത്രിയായ കയതാനെ നിയൊഗി
ച്ചു. ആ അധമ സന്ന്യാസി അഭയം ചൊദിച്ചാൽ,
പൊറുക്കാം, താന്തൊന്നിയായി നിന്നാൽ, ശപിച്ചു
കെട്ടിക്കൊണ്ടു വരെണം; കൊയ്മ ആകട്ടെ, അവന്നു
തുണച്ചാൽ, അവൎക്കും നാടുകൾക്കും ഘൊരമായ സ
ഭാഭ്രംശം വിധിച്ചു പ്രാകെണം എന്നു വിധിച്ചതും
അല്ലാതെ, സഹസക്കൊനൊടു ലൂഥരെ എല്പിച്ചു ത
രെണം എന്നു വളരെ മുഖസ്തുതിയുള്ള ലെഖനത്തിൽ
എഴുതി. ആകയാൽ മന്ത്രി മുമ്പാകെ എത്തെണം എ
ന്നു (൧൫൧൮ആമതിൽ സെപ്ത) നിയൊഗം വന്ന
പ്പൊൾ, സ്നെഹിതന്മാർ എല്ലാവരും പുറപ്പെടരുതു;
പൊയാൽ മരിക്കും എന്നു പറഞ്ഞാറെ, ലുഥർ ഞാൻ
ദെവചനത്തിന്റെ ഭടനാകുന്നു, മരണഭീതിയുമില്ല.
നമ്മുടെ ഭൎത്താവു രക്തഭൎത്താവല്ലൊ. എനിക്കു വെണ്ടി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/30&oldid=180630" എന്ന താളിൽനിന്ന് ശേഖരിച്ചത്