താൾ:GkVI34.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ലെ അരുതു എന്ന അൎത്ഥം ജനിക്കും, ആകയാൽ താ
ൻ തന്റെ പണിയെ നൊക്കെണം എന്നും മറ്റും അ
ച്ചടിപ്പിച്ചാറെ, രാജാവു ക്രുദ്ധിച്ചു സഹ്സക്കൊനൊ
ടു എത്ര അപെക്ഷിച്ചിട്ടും, ലുഥരെ കൊല്ലുവാൻ സം
ഗതി വന്നില്ല.

അനന്തരം കള്ളദീൎഘദൎശിമാർ ജ്വിക്കാവിലുണ്ടെ
ന്നു കേട്ടിട്ടു, ലുഥർ വെഷം മാറി, ഗയൊൎഗ എന്ന ശ
ത്രുവിന്റെ നാട്ടിൽ കൂടി ചെന്നു, പട്ടണത്തിൽ എ
ത്തി, ൨൫൦൦൦ ആൾ കെൾക്കെ ഗൊപുരത്തിൽ വെച്ചു
പ്രസംഗിച്ചു. അപ്പൊൾ പിശാചു ഒരു കിഴവിയി
ൽ ഉറഞ്ഞു, വളരെ എതിർ പറഞ്ഞു എങ്കിലും, ലുഥർ
ദെവവചനത്താൽ അമൎത്തി, ഊൎക്കാൎക്ക ബൊധം വ
രുത്തിയപ്പൊൾ, ദീൎഘദൎശിമാർ കലങ്ങി, നീങ്ങിപ്പൊ
കയും ചെയ്യു.

൧൪. അദ്രിയാൻ പാപ്പാവു ൧൫൨൨ ആമതിൽ. )

കൈസർ ലയൊ പാപ്പാവിനെ പ്രസാദിപ്പിച്ച
തുകൊണ്ടു, അവനും കൈസൎക്കു സഹായിച്ചു. ഇരി
വരും പ്രാഞ്ചിയെ മടക്കിയ ശെഷം, പാപ്പാ നായാട്ടു
കഴിച്ചു, വളരെ ക്ഷീണിച്ചു മരിച്ചു, കൈസരുടെ ഗു
രുനാഥനായ അദ്രിയാൻ പാപ്പാവാകയും ചെയ്തു. ആ
യവൻ സുഖഭൊഗങ്ങളെ അല്ല, ലൊകവിരക്തിയെ
രസിച്ചു, രൊമപുരിയെയും പള്ളിയെയു ഖണ്ഡിത ക
ല്പനകളാലെ ഗുണമാക്കുവാൻ നൊക്കിയപ്പൊൾ, എ
ല്ലാവരും വിരൊധിച്ചു. ആ പാപ്പാ ജ്വിംഗ്ലിയെ വ
ശത്താക്കെണ്ടതിന്നു വളരെ സമ്മാനവും സ്തുതിലെഖ
നവും അയച്ചതുമാല്ലാതെ, ഗൎമ്മന്ന്യ രാജ്യസംഘം നു
രിമ്പൎക്കിൽ കൂടിയപ്പൊൾ, ലുഥരെ ഭസ്മമാക്കെണ്ടതിന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/61&oldid=180667" എന്ന താളിൽനിന്ന് ശേഖരിച്ചത്