താൾ:GkVI34.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

൩൭. ദൈവവരങ്ങൾ എപ്പെർപ്പെട്ടതും കത്തു കൂടാ
തെ എല്ലാ വിശ്വാസികൾക്കും ഉണ്ടു.

൪൩. ദരിദ്രന്നു കൊടുപ്പവൻ മൊചനപത്രിക വാ
ങ്ങുന്നവനെക്കാൾ ഭാഗ്യവാൻ.

൪൪. സ്നെഹകൎമ്മം സ്നെഹത്തെ വൎദ്ധിപ്പിക്കുന്നു,
ആ കത്തുകൾ പ്രമാദമുള്ള ആത്മവിശ്വാസത്തെ
അത്രെ വളൎത്തുന്നു.

൪൫. പാപ്പാവിന്നു പണത്തിന്നല്ല, വിശ്വാസ
മുള്ള പ്രാൎത്ഥനെക്കു അത്യാവശ്യം ആകുന്നു, എന്നു
സഭയിൽ പഠിപ്പിക്കെണം.,

൪൯. പാപ്പാവിന്റെ കത്തിൽ ആശ്രയിക്കാത്ത
വൎക്കു അതു ഗുണമായിരിക്കും; ആശ്രയിച്ചാൽ തന്നെ
കെടു സംഭവിക്കും.

൬൨. സഭയുടെ നിക്ഷെപം ദൈവകരുണയെ അ
റിയിക്കുന്ന സുവിശെഷം അത്രെ

൭൧. പാപ്പാവിന്നു വിരൊധം പറയുന്നവൻ ശ
പിക്കപ്പെടട്ടെ.

൭൨. കുത്തകകാരുടെ മൂഢപ്രശംസെക്കു വിരൊ
ധം പറയുന്നവൻ അനുഗ്രഹിക്കപ്പെടട്ടെ.

൯൨. സമാധാനം ഇല്ലാത്ത കാലത്തിൽ സഭയൊ
ടു സമാധാനം ഇതാ! സമാധാനം! എന്നറിയിക്കു
ന്നവർ പാറിപ്പൊയാൽ കൊള്ളാം.

൯൪. എല്ലാ ക്രിസ്തിയാനികളും നായകനെ പി
ന്തുടൎന്നു, ക്രൂശു മരണം, പാതാളത്തെയും പെടിക്കാതെ,
എങ്ങിനെ എങ്കിലും പൊരുതു പൊരെണം.

൯൫. കള്ള സമാധാനത്തിന്റെ ആശ്വാസത്തെ
ക്കാളും കഷ്ടങ്ങളുടെ വഴിയായി സ്വൎഗ്ഗരാജ്യം പൂകുന്ന
തു ഏറെ നല്ലൂ.

ഇങ്ങിനെ ദൈവത്തിൽ ആശ്രയിച്ചു പരസ്യമാ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/22&oldid=180622" എന്ന താളിൽനിന്ന് ശേഖരിച്ചത്