താൾ:GkVI34.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

വീഴുകയില്ല. ൟ നിൎഭയപത്രിക ഉപെക്ഷിക്കാം, ദെ
വവചനത്തെ ഉപെക്ഷിക്കയില്ല എന്നു ലുഥർ പറ
ഞ്ഞു. വിദ്വാന്മാർ എല്ലാവരും സഭായൊഗം കൂടിനിരൂ
പിച്ചാലൊ എങ്ങിനെ, എന്നു ചൊദിച്ചാറെ, യൊഗ
ക്കാർ വെദത്തെ മാത്രം ആധാരമാക്കി കൊണ്ടാൽ കൊ
ള്ളാം എന്നു പറഞ്ഞു. ചെറിയ അക്ഷരങ്ങളെ കണ്ണട കൂ
ടാതെ വായിച്ചു കൂടാ, അതു പൊലെ വെദത്തിനു വ്യാ
ഖ്യാനങ്ങൾ വെണം എന്നും മറ്റും തൎക്കിച്ചതും രസി
പ്പിച്ചതും വൃൎത്ഥമായി. ഒടുക്കം ലുഥർ ഗമല്യെലിന്റെ
ഉപദെശം പിന്നെയും പിന്നെയും കൊടുത്തയക്കയും
ചെയ്തു. ✻ ശെഷം രാജസംഘത്തിൽ വിളിച്ചപ്പൊ
ൾ, അടങ്ങുവാൻ മനസ്സുതൊന്നായ്ക കൊണ്ടു ൨൧ ദിവ
സത്തൊളം യാത്രെക്ക ഇട കൊടുക്കുന്നു; എങ്ങും പ്രസം
ഗിക്കരുതു. മിണ്ടാതെ സഞ്ചരിക്കെണം; പിന്നെ ശാ
പം പറ്റും; എന്നു കെട്ടാറെ, ദൈവത്തിന്റെ ഇഷ്ടം.
ദെവനാമത്തിന്നു സ്തൊത്രം. കൈസർ മുതലായ മഹാ
രാജാക്കന്മാർ ക്ഷമയൊടെ അടിയന്റെ അല്പ വാക്കു
കെൾക്ക കൊണ്ടു ഞാൻ താഴ്മയൊടെ ഉപചാരം പറ
ന്നു. വെദപ്രകാരമുള്ള സഭാനവീകരണം എന്നുള്ളത
ത്രെ എന്റെ കാംക്ഷ. അതിന്നായി എല്ലാം ചെയ്യാം,
എല്ലാം പൊറുക്കാം. ജിവമരണങ്ങളും മാനാപമാനങ്ങ
ളും എനിക്കു ഒരു പൊലെ ആകുന്നു. ദെവവചന
ത്തെ മാത്രം കെട്ടിക്കൂടാ എന്നു പറഞ്ഞു, വണങ്ങിപ്പു
റപ്പെട്ടു (ഏപ്ര ൨൬).

രാത്രിയിൽ സ്നെഹിതന്മാർ കൂടിയപ്പൊൾ യാത്ര
പറഞ്ഞു അനുഗ്രഹിച്ചു, ദൈവത്തെ സകല കരുണ
കൾക്കായിട്ടും സ്തുതിച്ചു, വണ്ടിയിൽ കയറി പ്രയാണ
മായി. അല്പ നെരം കഴിഞ്ഞാൽ, എന്നെ കാണാതെ
✻ നടപ്പുകൾ. ൫, ൪൩—൩൯.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/52&oldid=180656" എന്ന താളിൽനിന്ന് ശേഖരിച്ചത്