താൾ:GkVI34.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ൽ വളരെ കണ്ടിട്ടും, ഒന്നും തൊടാതെ പൊയി. ഹൃദയ
ങ്ങളിലെ ബിംബങ്ങൾ ഇടിഞ്ഞാൽ, കല്ലും മരവും ക്രമ
ത്താലെ ദ്രവിച്ചു പൊകും. നിൎബ്ബന്ധം ഒട്ടും അരുതു.
ബലഹീനരെ ക്രിസ്തുകാരുണ്യം നിമിത്തം താങ്ങെണം.
ഞാൻ ഏന്തു ചെയ്തു? ഞാൻ പറഞ്ഞു, എഴുതി, വിളി
ച്ചു; വചനവും ഫലിച്ചു; പല പിശാചപണികളും
കാണാതെ വീണു. നിങ്ങളൊ ആയുധം പിടിച്ചു, ജ
നങ്ങളെ ഹെമം ചെയ്തതിനാൽ, പിശാചു നരകത്തീ
യിൽ കുളിർ കാഞ്ഞു ചിരിച്ചു: ഇവർ എന്റെ കളിക്ക
അണിയായ്വരും എന്നു സന്തൊഷിക്കുന്നു. വചന
ത്തെ കേട്ടാലൊ, ഭയപരവശനായി പൊകുന്നു. എ
ന്നിങ്ങിനെ ദിവസെന ഘൊഷിച്ചതിനാൽ, തെറ്റി
പ്പൊയവർ നാണിച്ചു ശമിച്ചു. ദീൎഘദൎശികൾ ലുഥ
രൊടു തൎക്കം തുടങ്ങിയപ്പൊൾ, അവരുടെ ഭ്രാന്തിനാൽ
വളരെ നിലവിളി ഉണ്ടായി, അവർ പട്ടണത്തെ വി
ട്ടു പൊകയും ചെയ്തു.

സെപ്തമ്പ്രിൽ പുതിയ നിയമം മെലങ്കതനൊടു കൂ
ട പിഴ തീൎത്തു അച്ചടിച്ച ഉടനെ, ൨. മാസങ്ങളുടെ അ
കം ൩൦൦൦ വിറ്റപ്പൊൾ, ദിസെമ്പ്രിൽ പിന്നെയും വി
ത്തമ്പൎക്കിലും മറ്റും അച്ചടിപ്പിച്ചു, അല്പ വിലെക്ക
എല്ലാവരുടെ കൈക്കലും കൊടുത്തു, പഴയ നിയമവും
ക്രമത്താലെ ഗൎമ്മന്ന്യ ഭാഷയിൽ തീൎത്തു പ്രസിദ്ധമാ
ക്കി. അതെല്ലാം ചുടെണം എന്നു പല കൊയ്മകളും ക
ല്പിച്ചു എങ്കിലും, സാധുക്കൾക്ക തങ്കത്തെക്കാളും ൟ നി
ധി ഇഷ്ടം ആയി, നീചന്മാൎക്കും പഴയ പാതിരികളൊ
ടു വെദം കൊണ്ടു വാദിപ്പാൻ സംഗതി വന്നു, വെദാ
ക്ഷരം സ്ഥിരമായ ആധാരമായിച്ചമകയും ചെയ്തു.
രൊമക്കാരും ഇങ്ങിനെ ആയാൽ ഒരാവതും ഇല്ല എ
ന്നു കണ്ടു, ലുഥരുടെ പേൎപ്പു അല്പം മാറ്റി തങ്ങളും പ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/59&oldid=180665" എന്ന താളിൽനിന്ന് ശേഖരിച്ചത്