താൾ:GkVI34.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

രത്തുകയും ചെയ്തു. മെലങ്ക്തൻ ഒരു വെദജ്ഞാനസം
ക്ഷെപവും ചമെച്ചു, മാനുഷക്രിയകളും സങ്കല്പനങ്ങ
ളും വ്യൎത്ഥം എന്നു സ്പഷ്ടമായി കാണിച്ചു, പല ശാ
സ്ത്രികൾക്കും സുബൊധം വരുത്തി. ലുഥർ ൟ ൨ കൊ
ല്ലങ്ങളിൽ അച്ചടിപ്പിച്ച പുസ്തകങ്ങൾ ൩൦൦റ്റിൽ അ
ധികമായി. എന്നാൽ ദ്ര കൊല്ലത്തിമ്മുമ്പെ ഗൎമ്മന്ന്യ
രാജ്യത്തിൽ എങ്ങും അച്ചടിച്ച പുസ്തകങ്ങൾ എപ്പെ
ൎപ്പെട്ടുതും ആണ്ടിന്നു ൩൦ ചില്വാനം അത്രെ.

അപ്പൊൾ എങ്ക്ലാന്തിലെ ഹെന്രി രാജാവു പാപ്പാ
വിന്റെ സ്നെഹം ആശിച്ചു, ലുഥർ ചെന്നായും പാ
മ്പും പിശാചാംശവും ആകകൊണ്ടു, ദഹിപ്പിക്കെണ്ടി
യവൻ എന്നും, രൊമ മതം എത്രയും ഉറപ്പു എന്നും,
സ്നാനവും രാത്രിഭൊജനവും എന്നിയെ ഒപ്രംശുമ, വി
വാഹം, ആചാൎയ്യപട്ടം, കുമ്പസാരം, തൈലാഭിഷെകം
ആകെ ൭ കൂദാശകൾ ഉണ്ടു എന്നും, കാണിച്ചപ്പൊ
ൾ, പാപ്പാ സന്തൊഷിച്ചു, ൟ പ്രബന്ധം ദെവാത്മ
കൃതമാകക്കൊണ്ടു, എങ്ക്ലാന്ത്രാജാവിന്നു നിത്യം വിശ്വാ
സപാലൻ എന്നു പെരുണ്ടായിരിക്കാവു എന്നരുളി
ച്ചെയ്തു. ആയതിന്നു ലുഥർ ഒരുത്തരം എഴുതി: സ്വൎഗ്ഗ
രാജാവെ, ദുഷിക്കുന്ന ലൊകരാജാവെ ഞാൻ നിരസി
ക്കുന്നു സത്യം. അവൻ മനുഷ്യവാക്കുകളെ ബഹുമാ
നിക്കുന്നു, ഞാൻ ദെവവചനത്തിൽ ഊന്നി നിന്നു
പ്രശംസിച്ചു, പരിഹസിക്കയും ചെയ്യുന്നു. ഒരു ഹെ
ന്രി പാലിക്കുന്ന ൧൦൦൦ സഭകളെ ഞാൻ ഭയപ്പെടുക
ഇല്ല, സുവിശെഷത്തിൽ ഒരക്ഷരം വീഴുമ്മുമ്പെ രാ
ജാ, മെത്രാൻ, പാപ്പാ, പിശാചു മുതലായത എല്ലാം വീ
ഴെണ്ടി വരും. ക്രിസ്തൻ അപൊസ്തലരൊടു നിങ്ങൾ
രാജാക്കന്മാരെ പൊലെ അരുതു എന്നു പറകയാൽ,
രാജാക്കന്മാരൊടു നിങ്ങൾ വെദബൊധകരെ പൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/60&oldid=180666" എന്ന താളിൽനിന്ന് ശേഖരിച്ചത്