താൾ:GkVI34.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

ളിച്ചു, ദെവശിഷ്യന്മാരല്ല ദെവഗുരുക്കളായി ചമയു
ന്നു. വെദം മാത്രം വിശ്വാസത്തിന്നാധാരം എന്നും,
ദിവ്യഭൊജനം ക്രിസ്ത ശരീരം മെയ്യായി കൂടിയത എ
ന്നും ഉറപ്പിച്ചപ്പൊൾ, കരൽസ്തത്ത (൧൫൨൪ ആമതി
ൽ) കൊപപരവശനായി ബിംബങ്ങളെ തകൎത്തു പൊ
ന്നും, രാത്രിഭൊജനത്തെ വെറുങ്കുറിയാക്കി വെച്ചും, നി
ൎമ്മൎയ്യാദമായി തന്നെത്താൻ ബൊധകനാക്കിയപ്പൊ
ൾ, ലുഥർ അവിടെ ചെന്നു, പട്ടണക്കാരുമായി കണ്ടു
വാദിച്ചു, ജനങ്ങളും ഗൎവ്വിച്ചു, ലുഥരെ നാണം കെടുക്ക
യും ചെയ്തു. സഹ്സക്കൊൻ കരൽസ്തത്ത പണിയിൽ
നിന്നു നീക്കിയപ്പൊൾ, അവൻ പുറപ്പെട്ടു, ലുഥ
രെ നിന്ദിച്ചു, സ്വിച്ചരെ ചെൎന്നു, അവൎക്കു ഗുരുവാ
യി തീൎന്നു.

വലിയ വിത്തമ്പൎക്ക പള്ളിയിൽ സഹ്സക്കൊൻ
ആണ്ടു തൊറും ൯൯൦൧ മീസാരാധന കൊണ്ടാടി
ച്ചു വന്ന ശെഷം, ലുഥർ അവനെ അഞ്ചാതെ, അ
തെല്ലാം നീക്കി, മെഴുകിന്നും മറ്റും ഉണ്ടായ നിത്യ ചെ
ലവു കുറെച്ചും, ശെഷിച്ച പണം കൊണ്ടു എഴുത്തുപ
ള്ളികളെ സ്ഥാപിച്ചു, ഓരൊ ഊരിലെ പ്രമാണികളെ
ശാസിച്ചു പഠിപ്പു വൎദ്ധിപ്പിച്ചു, ദെവവാൾക്കുറയാകു
ന്ന എബ്രയ യവന ഭാഷകളെ നന്നായി അഭ്യസി
പ്പിച്ചു, പുസ്തകശാലകളെ എങ്ങും എടുപ്പിച്ചു, താനും
മറ്റവരും ചമെച്ച ദെവസ്തുതികളെ കുട്ടികളെക്കൊണ്ടു
പാടിച്ചു, പല പ്രകാരത്തിലും ദൈവത്തിന്റെ ആട്ടി
ങ്കൂട്ടത്തെ മെയ്ക്കയും ചെയ്തു.

എങ്കിലും കൊയ്മകൾ മിക്കവാറും ലുഥരുടെ അപെ
ക്ഷകളെ കെളാതെ, അതിക്രൂരമായി വാണു പൊരുക
കൊണ്ടു, പല ദിക്കിലെ പ്രജകൾ പാപ്പാവിന്റെ
നുകം തള്ളുന്നതു പൊരാ, പിശാച സെവകരായ പ്ര

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/64&oldid=180670" എന്ന താളിൽനിന്ന് ശേഖരിച്ചത്