താൾ:GkVI34.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ഗുസ്പുരിയിലെ സഹൊദരന്മാൎക്കു ദിവസം കത്തുകളെ
എഴുതി, ധൈൎയ്യം കൊളുത്തുകയും ചെയ്തു, അക്കാല
ത്തിൽ ൧൧൮ആം സങ്കീൎത്തനം എനിക്കു സ്വന്തം
എന്നു നിശ്ചയിച്ചു ഞാൻ മരിക്കയില്ല, ജീവിച്ചു യ
ഹൊവയുടെ ക്രിയകളെ അറിയിക്കും എന്ന വചന
ത്തെയും മറ്റും ൪ ഭിത്തികളിലും എഴുതി. കൈസർ പാ
പ്പാവിൻ മന്ത്രിയൊടു കൂടി ഔഗുസ്പുരിയിൽ എത്തുമ്പൊ
ൾ, ഇവന്റെ അനുഗ്രഹം വാങ്ങുവാൻ എല്ലാവരും
മുട്ടു കുത്തി, പ്രൊതെസ്തന്ത പ്രഭുക്കളൊ കൈസരിൻ
കൊപം വിചാരിയാതെ തെരുവിലും പള്ളിയിലും നി
വിൎന്നു നിന്നു. രൊമക്കാർ മെലങ്കതനെ വശീകരിക്കെ
ണ്ടതിന്നു ഭയവും നയവും പ്രയൊഗിച്ചു ക്ലെശം വ
രുത്തിയപ്പൊൾ, ലുഥർ അവന്നു എഴുതിയതാവിതു:

പ്രിയ ഫിലിപ്പെ! നിങ്ങൾക്കു എന്തെഴുതെണം എ
ന്നറിയുന്നില്ല. നിങ്ങൾ നിങ്ങളെ മാത്രം വിശ്വസിക്കു
ന്നു; എന്നെയും മറ്റവരെയും വിശ്വസിക്കാതെ വല
ഞ്ഞു പൊകുന്നുവല്ലൊ. നിങ്ങൾക്കു വരുന്ന സകല
സങ്കടങ്ങളെക്കാളും ഞാനൊ മുമ്പെ അകപ്പെട്ടിട്ടുള്ളവ
അധികം, സത്യം. ആൎക്കും, ശത്രുക്കൾക്കും കൂട അപ്ര
കാരം സംഭവിക്കരുതെ, എന്നിട്ടും വല്ല സഹൊദര
ൻ പറയുന്ന വാക്കു കേട്ടതിനാൽ, ഞാൻ പലപ്പൊ
ഴും ആശ്വസിച്ചു. എന്നാൽ നിങ്ങൾ എന്നെ കേ
ളാത്തതു എന്തു? ഞാൻ ലൊകപ്രകാരമല്ല ദൈവമു
ഖേന പറയുന്നുവല്ലൊ, ഞാൻ ഹീനൻ എങ്കിലും,
എന്നിൽ കൂടി പറയുന്നവൻ ഹീനനല്ല. ഞാൻ
ഒന്നു പറയാം. ദൈവം സ്വപുത്രനെ നമുക്കു വേ
ണ്ടി തന്നു എന്നുള്ളത കളവായി വരുമൊ? അതു കള
വായാൽ, പിശാചു മനുഷ്യനാകട്ടെ! എനിക്കു പി
ന്നെ മനുഷത്വത്തിൽ രുചി ഇല്ല. അതു സത്യമെ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/76&oldid=180682" എന്ന താളിൽനിന്ന് ശേഖരിച്ചത്