താൾ:GkVI34.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

നൊ, രാജാവൊ, പ്രവാചകനൊ ആരും അർഹനല്ല;
ക്രിസ്ത സഭയിലെ അവയവങ്ങളിൽ എല്ലാം അതു
നിറഞ്ഞും വഴിഞ്ഞും ഇരിക്കുന്നു. ഹല്ലെലുയാ!

൬. ഹൈദൽബൎക്ക യാത്ര.

൧൫൧൮ ആമതിൽ വസന്ത കാലത്തിൽ ഔഗു
സ്തീന്യ സന്ന്യാസികൾക്ക മഹാ യൊഗം അടുത്തു
വന്നപ്പൊൽ, ലുഥരെയും ക്ഷണിക്കയാൽ, അവൻ
ഭീരുക്കളുടെ ഉപദെശം കൂട്ടാക്കാതെ, കാൽ നടയായി
പുറപ്പെട്ടു, പല ദിക്കിലും മെത്രാന്മാരൊടും അതിഥിസ
ലക്കാരം അനുഭവിച്ചു എട്ടാം ദിവസത്തിൽ ഹൈദ
ൽബൎക്കിൽ എത്തി, അവിടത്തെ നായകനെ കണ്ടു,
വലിയവരൊടും കൂട സ്നെഹം ഉണ്ടായപ്പൊൾ, ഔഗു
സ്തീന്യ മഠത്തിൽ വെച്ചു പരസ്യമായി തൎക്കിച്ചു ര
ക്ഷിച്ച ൧൮ വാക്കുകളിൽ ചിലതു പറയുന്നു:

൧. ദൈവകല്പന നല്ലത എങ്കിലും, നീതിയെ അ
ന്വെഷിക്കുന്ന മനുഷ്യനെ സഹായിക്കുന്നതല്ല, മു
ടക്കുന്നതു തന്നെ.

൩. മനുഷ്യ ക്രിയകളിൽ അത്യുത്തമമായതും മരണ
യൊഗ്യമായ പാപമത്രെ.

൪. ദൈവക്രിയകളിൽ അതികുത്സിതമായത വാടാ
ത്ത സാരമുള്ളതു.

൧൩. മനുഷ്യൻ തന്നാൽ കഴിയുന്നതിനെ ചെ
യ്താൽ, മരണയൊഗ്യനത്രെ.

൧൮. ക്രിസ്ത കരുണെക്കു ആർ പാത്രം? എന്നാ
ൽ ഞാൻ ഒന്നിന്നും പാത്രം അല്ല, എന്നു അഴിനില
പൂണ്ടു വലഞ്ഞവൻ തന്നെ.

൨൧. മാനം തെടുന്ന വൈദികൻ ഗുണം ദൊഷം
3

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/27&oldid=180627" എന്ന താളിൽനിന്ന് ശേഖരിച്ചത്