താൾ:GkVI34.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ങ്ങളുടെ കാൎയ്യം വലിയതു തന്നെ. ആയ്തു നന്നല്ല എ
ങ്കിൽ, ഇന്നു തന്നെ ഉപെക്ഷിക്ക, നന്ന എങ്കിൽ, അ
തിലെ തുടങ്ങിയവൻ തനിക്കു വെണ്ടും പ്രകാരം തീ
ൎത്തു കൊള്ളട്ടെ! നിങ്ങളോ ദേവകോപത്താൽ സത്യ
കാൎയ്യം പക്ഷെ തോറ്റു പോകും എന്നു ഭയപ്പെടുന്നുവ
ല്ലൊ. ആകട്ടെ. ദേവകോപത്താൽ അല്ലാതെ, നമ്മുടെ
ഭീരുതയാൽ അതു തോറ്റു പോകരുതെ. ൟ പണിക്കു
ഞങ്ങൾ തന്നെ ദൈവത്തിന്നു അയോഗ്യർ എന്നു
വരികിൽ, മറെറ്റവരെ ക്കൊണ്ടു നിവൃത്തിക്കും. സാ
ത്താൻ എന്നെ വിഴുങ്ങട്ടെ, ദൈവം പക്ഷമാക കൊ
ണ്ടു എന്നെ സംശയം കൂടാതെ ഛൎദ്ദിക്കെണ്ടി വരും.
ദേവസഭ ഞങ്ങൾ അല്ല എങ്കിൽ, പിന്നെ ആർ ആ
കും? അവന്റെ വാഗ്ദത്തങ്ങളെ വിശ്വസിപ്പാൻ
ഞങ്ങളാൽ കഴികയല്ല എങ്കിൽ, പിന്നെ ആരാൽ കഴി
യും? രാജാധിരാജാവും കൎത്താധികൎത്താവുമായവൻ ന
മ്മൊടു കൂട ആകുന്നു എന്നു വിശ്വസിക്ക. അവൻ
ആ പേരെ ഔഗുസ്പുരിയിൽ വെച്ചു ചേതം വരുത്തി
യാൽ, ഇഹപരത്തിലും അതു ചേതം വന്നു പൊയി.

രാജസംഘക്കാർ യോഗം കൂടി നിരൂപിക്കുമ്പൊ
ൾ, സുവിശേഷക്കാർ തങ്ങളുടെ പക്ഷ പ്രകാരം ഗ
ൎമ്മന്ന്യ ലത്തീന, ൟ ൨ ഭാഷകളിൽ വിസ്തരിച്ചു എ
ഴുതി ക്കൊടക്കെണം എന്നു ചൊദിച്ചു. സഹ്സ്യനും അ
തിന്നു ഒരുമ്പെട്ടു, മുമ്പിൽ കൂട്ടി മെലങ്കതനെ ക്കൊണ്ടു
ഒരു സ്വീകാരം തീൎപ്പിച്ചു, ലുഥരും മുഴുവൻ സമ്മതിച്ച
പ്പോൾ, പ്രഭുക്കൾ ഐവരും ചില പട്ടണങ്ങളിലെ
മൂപ്പരും ഒപ്പിട്ടു (൧൫൩൦, ആമതിൽ ൨൪ ജൂൻ.) കൈ
സർ മുമ്പാകെ വായിച്ചു കേൾപിപ്പാൻ വിചാരിച്ചു.
എനിക്കു കാണിച്ചാൽ മതി, തിണ്ണം വായിക്കെണ്ടാ
എന്നു കൈസർ പറഞ്ഞപ്പൊൾ, സാഹ്സമന്ത്രി പല

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/79&oldid=180685" എന്ന താളിൽനിന്ന് ശേഖരിച്ചത്