താൾ:GkVI34.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ർ പല ദിക്കിലും സഞ്ചരിച്ചു, സഭയുടെ ദൂഷ്യങ്ങളെ
വെണ്ടുവൊളം കണ്ടു, സുഖപ്രദമായ സുവിശെഷം
ദാഹിക്കുന്ന എല്ലാവൎക്കും പ്രസിദ്ധമാക്കിയതിനാൽ,
പല മഠസ്ഥന്മാരും ദിവ്യ ബീജത്തെ സന്തൊഷ
ത്തൊടെ കൈക്കൊണ്ടു. എങ്കിലും ആടുകൾ ചുരുക്കമ
ത്രെ എന്നു കണ്ടു മുറയിട്ടു, ലുഥർ വിത്തമ്പൎക്കിൽ മ
ടങ്ങി എത്തുകയും ചെയ്തു.

അനന്തരം മനുഷ്യർ അശെഷം പാപികളും ക
ൎമ്മ ബദ്ധന്മാരും അല്ല, ദൈവ കരുണപാപമൊചന
ങ്ങളെയും സാധിപ്പാൻ യൊഗ്യരും ശക്തന്മാരും
ആകുന്നു എന്ന സൎവ്വ വിദ്യാലയങ്ങളിലും സാധാ
രണ ഉപദെശം ആക കൊണ്ടു, ലുഥർ ൯൯ വചന
ങ്ങളെ എഴുതി, ശാസ്ത്രികളുമായി തൎക്കിക്കെണ്ടതിന്നു
പരസ്യമാക്കി. അതിൽ ചിലതു കെൾക്ക:

മനുഷ്യൻ ആകാത്ത മരം ആകയാൽ, അവൻ
ഇഛ്ശിക്കുന്നതും ചെയ്യുന്നതും എല്ലാം ആകാത്തതു.

ചിത്തം സ്വതന്ത്രം അല്ല ബദ്ധമാകയാൽ, ഗു
ണം ചെയ്കിലുമാം, ദൊഷം ചെയ്കിലുമാം എന്ന നട
നടപ്പുവാക്കു കളവത്രെ.

വല്ല വിഷയങ്ങളെ കണ്ടാൽ, വെണം എന്നും,
വെണ്ട എന്നും, തീൎച്ച കല്പിപ്പാൻ മനുഷ്യചിത്തത്തി
ന്നു ശക്തിയില്ല.

സൽഗുണം ഒന്നും അഹംഭാവവും ദുഃഖഛായയും
കൂടാതെ വരായ്കയാൽ, അതുവും പാപമിശ്രം തന്നെ.

ആദി മുതൽ അവസാനത്തൊളം നാം പ്രവൃത്തി
കളുടെ കൎത്താക്കന്മാരല്ല; അവറ്റിന്നു ദാസന്മാർ ആ
കുന്നു.

ന്യായമായത ചെയ്യുന്നതിനാൽ, നാം നീതിമാന്മാ
രാകയില്ല; നീതിമാന്മാരായ്തീൎന്നിട്ടു വെണം ന്യായമാ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/16&oldid=180615" എന്ന താളിൽനിന്ന് ശേഖരിച്ചത്