താൾ:GkVI34.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

അല്ല. യെശുവിനു വെണ്ടി പ്രാൎത്ഥിപ്പിൻ ദൈവം
തന്റെ പുത്രന്റെ കാൎയ്യത്തിന്നു തുണയല്ലെങ്കിൽ, അ
പമാനം അവന്നത്രെ വരും, എന്നു പറഞ്ഞു, കാലാൽ
നടന്നു വ്യാധി പിടിച്ചു എങ്കിലും, ഔഗുസ്പുരിയിൽ എ
ത്തി, കൈസർ മുതലായ ലൊകർ കുറയ മുമ്പെ വിട്ടു
പൊയി എന്നു കെട്ടു. രൊമ മന്ത്രിയൊടു ആഗമനം ഉ
ണൎത്തിച്ചു. ഉടനെ ഒർ ഒറ്റുകാരൻ വന്നു. വളരെ മ
ധുരിച്ചു സംസാരിച്ചു. ഞാൻ ചെയ്തിട്ടുള്ളത അബ
ദ്ധം, ക്ഷമിക്കെണമെ എന്നു അഭയം വീണാൽ, ഏ
റ്റവും ഗുണമാകും ഒന്നും പെടിക്കരുതെ വെഗം വാ മ
ന്ത്രി എത്രയും ദയാലു എന്നു പറഞ്ഞാറെ, ലുഥർ അ
വനെ കൂട്ടാക്കാതെ നഗരത്തിലുള്ള സജ്ജുനങ്ങളെയും
പ്രമാണികളെയും കണ്ടു അവർ എല്ലാവരും കൈസ
രിൽനിന്നു നിൎഭയപത്രിക ഉണ്ടൊ? എന്നു ചൊദിച്ചു.
ഇല്ല. ദൈവം എന്നെ വഴിയിൽ വെച്ചു കാത്തിരിക്കു
ന്നു, ഇവിടെയും കാക്കും എന്നു കെട്ട ഉടനെ വിഷാ
ദിച്ചു. ഇപ്രകാരം മന്ത്രിയെ കാണ്മാൻ പൊയാൽ, നീ
മടങ്ങി വർികയില്ല എന്നു ചൊല്ലി, അവനെ പാൎപ്പി
ച്ചു, ബദ്ധപ്പെട്ടു ആളെ അയച്ചു സമീപത്തു നായാ
ട്ടിന്നു എഴുന്നെള്ളുന്ന കൈസരൊടു നിൎഭയപത്രിക വാ
ങ്ങിച്ചു ലുഥൎക്കു കൊടുത്തു. അവനും ചെന്നു, മന്ത്രിയെ
കണ്ടു തൊഴുതു നിന്നാറെ, കയതാൻ പറഞ്ഞു: എൻ
മകനെ! നീ തിരുസഭയെ കലക്കി ഇരിക്കുന്നു നമ്മുടെ
പരിശുദ്ധ പിതാവായ ലെയൊ നിന്നൊടു കല്പിക്കുന്നി
തു: ൧., ചെയ്ത ദൊഷത്തെ അറിയിച്ചു, ക്ഷമ ചൊദി
ക്കെണം ൨.) ഇനി ൟ ഉപദെശം ഒന്നും പരത്തരു
ത. ൩.) സഭയെ ദുഃഖിപ്പിക്കുന്നതു എന്തെങ്കിലും ചെ
യ്യരുത, എന്നത്രെ. എന്റെ ദൊഷം എന്ത? എന്നു ചൊ
ദിച്ചാറെ: നിന്റെ ദൊഷമൊ? മൊചനപത്രികകൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/31&oldid=180631" എന്ന താളിൽനിന്ന് ശേഖരിച്ചത്