താൾ:GkVI34.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

എവിടെ നിന്നും ചുടെണ്ടതിന്നും, അവനെ അനുത
പിക്കാതെ ശിഷ്യരൊടും കൂട ഭ്രഷ്ടാക്കി പിടിച്ചു, രൊമ
യിൽ അയക്കെണ്ടതിന്നും, വിധി ഉണ്ടായാറെ, ലുഥ
ർ: സഭ ഇപ്പൊൾ ബാബലിൽ അടിമയായ്ക്കിടക്കുന്നു
പാപ്പാ ആത്മാക്കളെ നായാടുന്ന നിമ്രൊദത്രെ എന്നും,
ഞാൻ മുമ്പെ എഴുതിയ പുസ്തകങ്ങളിൽ ൟ പരമാൎത്ഥം
വെണ്ടുവൊളം തെളിയിച്ചു കൊടായ്കയാൽ ചുട്ടുകളവി
ൻ, അതിസ്പഷ്ടമായി എഴുതുവാൻ കൎത്താവു കരുണ
ചെയ്യും എന്നും, മറ്റും പരസ്യമാക്കി പാപ്പാവിനു ഒ
രു കത്തു അയച്ചു.

രൊമാപുരി ദെവവചനത്തെ കെളാതെ പൊയ
തു കൊണ്ടു, ദെവകൊപം പറ്റിയിരിക്കയാൽ, ഞാൻ
നിന്നൊടു അപെക്ഷിക്കുന്നതു: ചെന്നായ്ക്കൂട്ടത്തെ
വിട്ടു, ആടുകളെ മെയ്പാൻ നൊക്കെണമെ! ബാബ
ലിന്നു നാം രൊഗശാന്തി വരുത്തുവാൻ നൊക്കിയ
പ്പൊൾ, അതിന്നു ഇടം കൊടുക്കാതെ, വൈദ്യനെ നി
രസിച്ചു. നിന്നെ ഞാൻ സ്നെഹിക്കയാൽ, പത്ഥ്യം
ഉപദെശിക്കുന്നു. നീ മനുഷ്യരിൽ നിൎഭാഗ്യം ഏറിയ
വൻ! മുമ്പെ സ്വൎഗ്ഗദ്വാരമായ പട്ടണം നരക വാതി
ലായി ചമഞ്ഞു കഷ്ടം! ആർ എങ്കിലും ആ കുഴിയിൽ
വീണാണ്ടു പൊകായ്വാൻ ഞാൻ ആൎത്തു കൊള്ളുന്നു;
ദെവവാക്യം അടെച്ചു കെട്ടാമൊ? നീ അൎദ്ധദെവൻ
എന്നു വിളിക്കുന്ന മുഖസ്തുതിക്കാൎക്കു ചെവി ചായ്ക്കാ
തെ, സ്നെഹത്താലെ നിന്നെ താഴ്ത്തി പറയുന്ന ചൊ
ൽ കെട്ടു കൊൾക! ഞാൻ ദരിദ്രനാക കൊണ്ടു ൟ അല്പ
ഗ്രന്ഥമല്ലാതെ തിരുമുല്ക്കാഴ്ച അയച്ചു വെപ്പാനില്ല. യെ
ശു അങ്ങുന്നെ നിത്യം രക്ഷിക്കെണമെ എന്നു എഴുതി.

കൂട അയച്ച പുസ്തകം ക്രിസ്ത്യാനിയുടെ സ്വാത
ന്ത്ര്യം എന്നതു: വിശ്വാസി യെശുവിന്നുള്ളത, എ
4✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/41&oldid=180645" എന്ന താളിൽനിന്ന് ശേഖരിച്ചത്