താൾ:GkVI34.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

ഭുക്കളെയും നിക്കെണം എന്നു പിശാചൊപദെശം കെ
ട്ടു, പക വീളുവാൻ ഒരുമ്പെടുമ്പൊൾ, കള്ള ദീൎഘദൎശി
കളിൽ മുഞ്ചർ എന്നവൻ ഉദിച്ചു, ദെവവചനത്തെ
നിരസിച്ചു, സ്വന്താത്മാവെ അനുസരിച്ചു, ലുഥരെ
ശപിച്ചു, ചീരവസ്ത്രം നീണ്ട താടി മൌനത മുതലായ
തപസ്സുകളാൽ പരിശുദ്ധാത്മാവെ ആകൎഷിപ്പാൻ ഉ
പദെശിച്ചു, പള്ളികളെ തകൎത്തു, പ്രജകളെ കൊയ്മയൊ
ടു മത്സരിപ്പിക്കയും ചെയ്തു. അനേകം നാടുകളിൽ കൃ
ഷിക്കാർ ആയുധങ്ങളെ എടുത്തു, അധികാരികളെ നീ
ക്കി, കവൎച്ചയും കുലയും തുടങ്ങി (൧൫൨൫ ആമതിൽ.)
ആകയാൽ ലുഥർ കൊയ്മകളുടെ കുറ്റങ്ങളെയും മത്സ
രക്കാരുടെ ദ്രോഹത്തെയും വിവരമായി ആക്ഷേപി
ച്ചതും വ്യൎത്ഥമായി. ലുഥർ താൻ സഞ്ചരിച്ചു പ്രസം
ഗിച്ചു വരുന്ന സഹ്സ നാട്ടിൽ ഒരു മത്സരവും ഉണ്ടാ
യില്ല. ശെഷം ദിക്കുകളിൽ ചൊരപ്പുഴകൾ ഒഴുകിയതി
ൽ പിന്നെ രാജാക്കന്മാർ ജയിച്ചു, മുഞ്ചർ വാളാൽ മരി
ച്ചു. ഭക്തിയില്ലാത്ത ലൊകരും ഇതു ലുഥർ നട്ട വിള
തന്നെ, അവൻ വൎണ്ണിച്ചു കൊള്ളുന്ന ക്രിസ്തസ്വാ
തന്ത്ര്യം ഇതാ എന്നു ദുഷിച്ചു, ആത്യുത്സാഹം പൂണ്ടു
സുവിശേഷത്തൊടു മറുത്തു നിന്നു, ഉപദേഷ്ടാക്കന്മാ
രെ കൊന്നു, പ്രജകളെ അധികം ശിക്ഷിച്ചുപദ്രവി
ക്കയും ചെയ്തു.

അക്കാലം സഹ്സക്കൊൻ ലൊക വിരക്തനായി
ആത്മാവെ കൎത്താവിങ്കൽ എല്പിച്ചു സമാധാനത്തൊ
ടെ മരിച്ചു. ലുഥൎക്കു പിന്നെ തുണയില്ല എന്നു ശത്രു
ക്കൾ പരിഹസിച്ചു. അന്നു അവൻ ദൈവത്തിൽ
ആശ്രയിച്ചു, മഠസ്ഥർ എല്ലാം പൊയശെഷം, താനും
സന്ന്യാസിവെഷം കളഞ്ഞു, അഛ്ശന്നു സന്തൊഷ
വും പിശാചിന്നു ദുഃഖവും വരുത്തുവാൻ വിവാഹം


6✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/65&oldid=180671" എന്ന താളിൽനിന്ന് ശേഖരിച്ചത്