താൾ:GkVI34.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬0

വളരെ നിൎബ്ബന്ധിച്ചാറെ, ഗൎമ്മന്ന്യ പ്രഭുക്കൾ മുറയി
ട്ടു, രൊമരുടെ ലൊഭാദികളെ ആക്ഷെപിച്ചു, സൌജ
ന്യമായി കൊടുക്കുന്ന ദെവവചനത്തെ ആഗ്രഹിക്കു
ന്ന പ്രകാരം കാണിച്ച സമയം, അദ്രിയാൻ സഹ്സ
ക്കൊന്നു: സൎവ്വ കലഹത്തിന്നും നീ തന്നെ കൎത്താവു;
അനുതപിക്കുന്നില്ല എങ്കിൽ, ഇഹത്തിലും പരത്തിലും
ഘൊര മരണശിക്ഷ നിണക്കു വിധിക്കുന്നു എന്നു
എഴുതി ഭയപ്പെടുത്തി. യുദ്ധത്തിന്നു വട്ടം കൂട്ടം കാലം
ലുഥർ കൊയ്മയൊടു ഉപദെശിച്ചതിവണ്ണം: സുവിശെ
ഷത്തെ പരിപാലിക്കെണ്ടതിനു വാളൂരരുതു. ഇപ്പൊ
ഴത്തെ രാജാക്കന്മാർ മുമ്മൂന്നു ൯ എന്നും, ൟരെഴു ൧൪
എന്നും, ഗുണിച്ചു തുകയിട്ടു കാൎയ്യം സാധിക്കും എന്നു
ഊഹിക്കുന്നു. അന്നു നമ്മുടെ കൎത്താവു എഴുനീറ്റു എ
ന്നെ എത്രെക്കു മതിക്കുന്നു? ഞാൻ സൊന്നയൊ എ
ന്നു നിന്ദിച്ചു, അവരുടെ ഗണിതങ്ങളെ എല്ലാം മറി
ച്ചു തെറ്റിച്ചു വെക്കുന്നു. ക്രിസ്തൻ ജീവിച്ചു വാഴു
ന്നു, അവനൊടു കൂട ഞാനും വാഴും സത്യം .

എന്നാറെ ശെഷം രാജാക്കന്മാർ യെശുവെ ഹിം
സിപ്പാൻ തുടങ്ങി, പലരെയും തുറുങ്കിൽ ആക്കിമറ്റുനാടു
കടത്തി. ഹൊല്ലന്തിൽ ൩ ഔഗുസ്തീന്യർ സത്യം പ്രസം
ഗിച്ചപ്പൊൾ, കൈസരും അല്യന്തരും അവരെ തടവി
ലാക്കിച്ചു. ലുഥർ നിങ്ങളെ വഴിതെറ്റിച്ചുവൊ? എന്നു
ചൊദിച്ചാറെ, യെശു അപൊസ്തലരെ തെറ്റിച്ചതു
പൊലെ തന്നെ എന്നു പറഞ്ഞു, ഉപദെശം ഒന്നും
കേളാതെ ക്രിസ്തനാമത്തിന്നായി മരിപ്പാൻ ഒരുമ്പെട്ടു,
തടി കത്തി ജ്വാല പൊങ്ങിയാറെ: ഇതു പുഷ്പശയനമാ
യി തൊന്നുന്നു, ദാവീദിൻ പുനായ യെശുവെ! ന
മ്മിൽ കനിഞ്ഞിരിക്കെണമെ! എന്നു വിളിച്ചു, വി
ശാസപ്രമാണത്തെയും ദെവസ്തുതിയെയും പാടി,

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/62&oldid=180668" എന്ന താളിൽനിന്ന് ശേഖരിച്ചത്