താൾ:GkVI34.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്താൽ ദീനമായിക്കിടക്കുമ്പൊൾ വൃദ്ധനായ ബൊധക
ൻ വന്നു, കിടക്കയരികെ നിന്നു നീ മരിക്കയില്ല, ഇ
നി പലൎക്കും ആശ്വാസം വരുത്തുവാൻ ദൈവം നി
ന്നെ ആശ്വസിപ്പിക്കും എന്നു പറഞ്ഞു, ലുഥൎക്കു
സൌഖ്യം വരികയും ചെയ്തു. പാഠസമാവൎത്തനം
ബഹു ഘൊഷമായി കഴിച്ചാറെ പഠിപ്പു തികഞ്ഞു, വി
ദ്ധ്വാൻ എന്നെണ്ണപ്പെട്ടു, പട്ടും വളയും ഗുരുസ്ഥാന
വും കിട്ടിയാറെ നീതിശാസ്ത്രങ്ങളെ വിദ്യാശാലയിൽ
പഠിപ്പാൻ തുടങ്ങി; ലൊകരഞ്ജനയും ഉണ്ടാകുന്ന
സമയം മനസ്സിന്നു സമാധാനം കണ്ടില്ല താനും. പെ
ട്ടന്ന ഉറ്റ ചങ്ങാതിയായവൻ മരിച്ചു എന്നു കെട്ടിട്ടു
ഞാൻ മരിച്ചാലൊ, എങ്ങിനെ എന്നു വിചാരിച്ചും ദുഃ
ഖിച്ചും കൊണ്ടാറെ, ഒരു യാത്രയിൽ കൊടുങ്കാറ്റും ചു
റ്റും തകൎക്കുന്നു ഇടിത്തീയും ഉണ്ടായി, വളരെ പെടി
ച്ചു ഇതു ദൈവകൊപത്തിന്നു കുറി; ഒന്നെ ആവശ്യം;
പരിശുദ്ധി തന്നെ വെണം എന്നിട്ടു തന്നെത്താൻ ദൈ
വത്തിനു നെൎന്നു, എർഫുൎത്തിൽ ചെന്നു, ചങ്ങാതിക
ളെ ഊണിന്നു വിളിച്ചു, വൎത്തമാനം പറഞ്ഞു, എല്ലാ
വരും എത്ര ചെറുത്തിട്ടും അന്നു രാത്രിയിൽ ഔഗുസ്തീ
ന്യ ഭിക്ഷുക്കൾ പാൎക്കുന്ന മഠം പുക്കു, സന്ന്യാസം ദീ
ക്ഷിക്കയും ചെയ്തു. (൧൫൦൫, ആഗ. ൧൭)

൩. എർഫുൎത്തിലെ സന്ന്യാസി.

കീൎത്തിമാനായ ശാസ്ത്രി ചെരുക കൊണ്ടു മഠസ്ഥ
ർ എല്ലാവരും സന്തൊഷിച്ചിരിക്കുമ്പൊൾ, അഛ്ശൻ
കൊപിച്ചു, ലുഥരെ ശപിച്ചു. കുറയ കാലം കഴിഞ്ഞാ
റെ നടപ്പുദീനത്താൽ ശെഷം ൨ പുത്രന്മാർ മരിച്ച
സംഗതിയാൽ അഛ്ശൻ മനസ്സഴിഞ്ഞു മൎത്തിനൊടു

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/8&oldid=180606" എന്ന താളിൽനിന്ന് ശേഖരിച്ചത്