താൾ:GkVI34.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

വസാനം വരെയും സത്യ വചനത്തെ ഉറച്ചു പിടി
ക്കുമാറാക്കി, കാക്കെണമേ! ൟ വേലെക്കായി നീ ത
ന്നെ എന്നെ നിയോഗിച്ച പ്രകാരവും ലോകം എല്ലാം
അറിയുമാറാവു. പ്രിയ ദൈവമേ! അതെ! ആമെൻ!
പിന്നെ അവൻ എഴുനീറ്റു ൟ പ്രഭുക്കളുടെ ധനകാ
ൎയ്യം വേഗം തെളിഞ്ഞു വന്നു തീൎന്നു പൊയാൽ, കൊ
ള്ളാം, എന്നാൽ ഞാൻ കിടന്നു ൟ ഹീന ദേഹത്തെ
പുഴുക്കൾക്കിരയാക്കി കൊടുക്കാം എന്നു പറഞ്ഞു, കൂട
ഊണിന്നു ഇരുന്നു, വേദനയെ ദുഃഖേന മറെച്ചു, പ്ര
ഭു താൻ കൊടുത്ത മരുന്നും സേവിച്ചു.

൯ മണിക്കു അല്പം ഉറങ്ങുവാൻ നോക്കി. ൨ നാ
ഴിക നിദ്രയായ ശേഷം, ഉണൎന്നു എന്തിന്നു നിങ്ങൾ
ഇരിക്കുന്നു? ഉറങ്ങുവാൻ പോവിൻ! എന്നു പറഞ്ഞു.
അവരും അല്ല! ഇപ്പൊൾ ഉണൎന്നിരിക്കുന്നതു നല്ലൂ
എന്നു പറഞ്ഞു. എന്നാറെ അവൻ എഴുനീറ്റു, കാ
റ്റ ഒന്നും വരാത്ത പള്ളിയറയിൽ പുക്കു ഞാൻ ഉറങ്ങ
ട്ടെ! നിന്റെ കൈകളിൽ എൻ ആത്മാവെ ഏല്പിക്കു
ന്നു. കൎത്താവേ സത്യത്തിന്റെ ദൈവമെ! നീ എന്നെ
വീണ്ടെടുത്തു എന്നു ചൊല്ലി, കട്ടിലിന്മേൽ കിടന്നു,
ചങ്ങാതികൾക്കു കൈ കൊടുത്തു: കെട്ടുവൊ? സുവി
ശെഷത്തിന്നായി പ്രാൎത്ഥിപ്പിൻ. സഭാസംഘം അ
തിനൊടു വളരെ ക്രൊധിക്കുന്നു. ദൈവത്തിന്നായി ന
ന്നെ പ്രാൎത്ഥിപ്പിൻ! കൈസരും പാപ്പാവും അവനൊ
ടു വളരെ മുഷിച്ചലായി. എന്നു സല്കാരം പറഞ്ഞുറങ്ങി.

രാവിലെ ഒരു മണിക്കു അവൻ ഉണൎന്നു ഹാ
എത്ര വെദന എന്നു വിളിച്ചു, താൻ എഴുനീറ്റു നട
ന്നു. നിൻ കൈയിൽ എൻ ആത്മാവെ എല്പിക്കുന്നു,
എന്നു പിന്നെയും പിന്നെയും പറഞ്ഞു നടന്നും കിs
ന്നും ഇപ്പൊൾ നെഞ്ഞിൽ മുട്ടു വന്നു, ഹൃദയം പിടി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/98&oldid=180708" എന്ന താളിൽനിന്ന് ശേഖരിച്ചത്