താൾ:GkVI34.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

തൽ നാലാം സങ്കീൎത്തനം എന്നെ ആശ്വസിപ്പിച്ചി
രിക്കുന്നു; ഞാൻ സമാധാനത്തൊടെ തന്നെ കിടന്നു
റങ്ങുന്നു എന്നത്രെ.

പിന്നെ ൧൫൪൬ ആമതിൽ ജനുവരി മാസത്തി
ൽ ഐസ്ലേബൻ തമ്പ്രാക്കന്മാർ ഇരുവർ തമ്മിലും നാ
ട്ടുകാരൊടും ഉണ്ടായ ഇടച്ചൽ തീൎക്കെണ്ടതിന്നു ലുഥരെ
രസം ഉണ്ടെങ്കിലും, ജന്മനഗരത്തിങ്കൽ ഐക്യം വരു
ത്തുവാൻ ആവോളം ശ്രമിക്കെണം എന്നു വെച്ചു, കു
ളിർ അസഹ്യം എങ്കിലും, ൨ പുത്രന്മാരൊടു കൂട പുറ
പ്പെട്ടു. യാത്രയിങ്കൽ നന്നെ വലഞ്ഞു ചെല്ലുമ്പൊൾ,
തമ്പ്രാക്കന്മാർ വളരെ ഘൊഷത്തൊടു കൂട വന്നു നാ
ട്ടതിരിൽ എതിരേറ്റു. ഐസ്ലബനിൽ പള്ളിഗോ
പുരത്തെ കണ്ട ഉടനെ, ബാല്യദിവസങ്ങളെ ഓൎത്തൊ
ൎത്തു വണ്ടിയിൽ തന്നെ മോഹിച്ചു വീണു. എങ്കിലും രാ
ത്രിയിൽ വൈദ്യന്മാർ അവനെ ആശ്വസിപ്പിച്ചു.
പിറ്റെ ദിവസം ആ കണ്ടക പ്രവൃത്തി ഒക്കയും ഇട
വിടാതെ വിചാരിച്ചു തുടങ്ങി അവിടെനിന്നു ഭാൎയ്യ
യ്ക്ക എഴുതിയ കത്തിൽ എഴുതിയതാവിതു: പ്രിയ കഥ
രീനെ! ൟ പണി തീൎത്തു ഓടിപ്പോവാൻ വളരെ വി
ചാരിക്കുന്നു എങ്കിലും, ഇനിയും ൮ ദിവസം താമസം
ഉണ്ടാകും. യേശു ധനത്തിന്നു മുള്ളകൾ എന്ന പേർ
ഇട്ടതു, ഞാൻ മുമ്പെ നല്ല വണ്ണം ഗ്രഹിച്ചില്ല; ഫിലി
പ്പിന്റെ മെലങ്കതന്റെ വ്യാഖ്യാനത്തിൽ നോക്കി, അ
വനും ആ അൎത്ഥത്തെ മുഴുവനും ഗ്രഹിച്ചില്ല. ആ സ്ഥ
ലം തിരുത്തെണം എന്നു പറക. ൟ വക പഠിപ്പാൻ ഇ
വിടം തന്നെ നല്ല പള്ളി. എന്റെ ശരീരസൌഖ്യ
ത്തിന്നായി നിണക്കു ചിന്ത അരുത. നിന്നെക്കാളും
നന്നായി വിചാരിച്ചു ചിന്തിക്കുന്നവൻ ഒരുത്തൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/95&oldid=180705" എന്ന താളിൽനിന്ന് ശേഖരിച്ചത്