താൾ:GkVI34.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

രസ്യമായ്വന്നു. അതു കൊണ്ടു ലുഥർ (൧൫൩൮ ആമ
തിൽ.) ആ ശ്മല്ക്കല്ദ വെപ്പുകളെ പരസ്യമാക്കി. പകൽ
വെളിച്ചത്തെ പകക്കുന്ന ദുഷ്ടന്മാർ കൂടി നിരൂപിക്കു
മ്മുമ്പെ ഞാൻ ഇഹലോകം വിട്ടു പോകും എന്നു തോ
ന്നുക കൊണ്ടു, ദെവകരുണയാ‍ലെ എന്റെ വിശ്വാ
സത്തിന്റെ തീൎച്ചയെ പറയട്ടെ! എന്റെ ജീവകാ
ലത്തിൽ എന്നെ കൊണ്ടു എത്ര വ്യാപ്തി പറഞ്ഞു! എ
ന്റെ ശേഷം എങ്ങിനെ ആകും, എന്നറിയുന്നില്ല.
യേശു ക്രിസ്തനെ! നീ തന്നെ യോഗം കൂടി നിരൂപി
ക്ക. പാപ്പാപിന്നു നിന്നെ കൊണ്ടു ആവശ്യമില്ല
ല്ലൊ! ൟ ഞരങ്ങുന്ന സാധുക്കുൾക്കു നീ തൂണുനി
ല്ക്കെണമെ! ആ വെപ്പുകളെ ചുരുക്കി പറയാം.

൧. യേശു മാത്രം നമ്മെ നീതിമാന്മാരാക്കുന്നവൻ
തന്നെ എന്നും, അവന്റെ മുറിവു ചാവുകളിനാലെ
നാം സൌഖ്യപ്പെട്ടു എന്നും വെച്ചതു, സകലത്തി
ന്നും ആധാരം. ആകാശ ഭൂമികൾ വീണാലും ഇതിൽ
നിന്നും ചെറ്റും ഒഴിയരുത.

൨. മീസാരാധന വീണാൽ, പാപ്പാമതവും വീ
ണു. സകലവും അതിനൊട ഒന്നിച്ചു തൂങ്ങുക കൊ
ണ്ടു, അവർ അതിനെ ഒരു നാളും ഉപേക്ഷിക്കയില്ല.
ഞങ്ങളും യേശു അൎപ്പിച്ച ഒരു ബലികൎമ്മം അല്ലാതെ,
വേറെ ഒന്നും സഹിക്കയില്ല.

൩. പാപ്പാവു ക്രിസ്തസഭയുടെ തല എന്നു നടി
ക്ക കൊണ്ടു, അവൻ അന്തിക്രിസ്തനത്രെ. ആകയാ
ൽ ഞങ്ങൾ അവനൊടു സ്വാമീ സലാം എന്നല്ല സാ
ത്താനേ! ദൈവം നിന്നെ ശിക്ഷിക്കട്ടെ എന്ന ഭാഷ
യെ എടുക്കും

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/88&oldid=180697" എന്ന താളിൽനിന്ന് ശേഖരിച്ചത്