താൾ:GkVI34.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

നീട്ടി കാണിച്ചു. ഹൊ പത്രികെ! നീ കൎത്താവിന്റെ
പരിശുദ്ധനെ ദുഃഖിപ്പിച്ചതു കൊണ്ടു, അഗ്നി നിന്നെ
ഭസ്മമാക്കട്ടെ എന്നു വിളിച്ചു, തീയിലിട്ടു മടങ്ങിപ്പൊ
രുമ്പൊൾ, ഇത്രൊടം തൊൻ പാപ്പാവൊടു കളിച്ചു ഇ
നിമെൽ തകൎത്ത യുദ്ധമാകും. ജീവിച്ചിരിക്കും വരെ
യും ഞാൻ സഹൊദരന്മാരൊടു ആ നാശവഴിയെ
വിടെണ്ടതിന്നു നിരന്തരം അപെക്ഷിക്കും. എന്റെ
അല്പ വാക്കുകൾ എല്ലാം മിന്നൽ പിണരായി ചമഞ്ഞാ
ൽ കൊള്ളാം. സൂക്ഷിച്ചു കൊൾവിൻ, ഞാൻ ഏകനാ
ക കൊണ്ടു എന്നെ പെടികെണ്ടത ന്യായം മൊശ എ
ലിയ തുടങ്ങിയുള്ളവർ ഏകാകികളായി പൊരുതുവ
ല്ലൊ. ദെവവചനം ഇങ്ങെ പക്ഷം നിന്നാൽ മതി,
എന്നു ഖണ്ഡിച്ചു പറഞ്ഞു.

അനന്തരം പാപ്പാവിൻ മന്ത്രികൾ, കൈസരെ
യും മറ്റും കണ്ടു, ലുഥരുടെ ശരീരം ചൊദിച്ചപ്പൊൾ,
എന്റെ അഛ്ശനായ സഹസക്കൊനൊടു ചൊദിക്കെ
ണം എന്നരുളിചെയ്തു. ആയ്വനെയും മുട്ടിച്ചാറെ, ചി
ല ദിവസം വിചാരിച്ച ശെഷം ലുഥരുടെ കുറ്റം തെളി
വായി വന്നില്ലല്ലൊ; അവനെ നീക്കിയാലും ആയി
രമായിരം ശിഷ്യന്മാർ ശെഷിക്ക കൊണ്ടു, കാൎയ്യം തീ
രുകയില്ല, ആകയാൽ ഞങ്ങൾ ഒന്നും ചെയ്ക ഇല്ല
എന്നു ഉറപ്പായി കല്പിച്ചു. പിന്നെയും കൈസരൊടു
വളരെ അപെക്ഷിച്ചാറെ, എന്നെ അഭിഷെകം ചെയ്യി
പ്പാൻ പാപ്പാവിന്നു നല്ല ഇഷ്ടം തൊന്നി ഇല്ലല്ലൊ. അ
വൻ കൈസൎക്കു അനുകൂലൻ എന്നു തെളിഞ്ഞാൽ,
കൈസർ പ്രത്യുപകാരവും ചെയ്യും എന്നു ചൊല്ലി
വിട്ടയച്ചു. അക്കാലത്തിൽ സ്തൌപിച്ച ലുഥരെ ക്ര
മത്താലെ വിട്ടു, ഉദാസീനനായി, ഭീരുക്കൾ പലരും
ശാപശങ്കയാൽ അടങ്ങി എങ്കിലും, വലിയവരും ചെ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/43&oldid=180647" എന്ന താളിൽനിന്ന് ശേഖരിച്ചത്