താൾ:GkVI34.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

റിയവരും അനെകർ ദൈവം ഊതുന്ന പ്രകാരം ഒരു
കാറ്റ അറിഞ്ഞാശ്വസിച്ചു, പാപ്പാ അന്തിക്രിസ്താകു
ന്നു എന്നു ബൊധിച്ചു, ദെവസത്യത്തെ ദാഹത്തൊ
ടെ കുടിച്ചു, ജീവനെയും അൎപ്പിപ്പാൻ ഉത്സാഹം ഏറു
കയും ചെയ്തു.

൧൦. വൎമ്മസിലെ രാജ സംഘം.

കുത്തകക്കാരൻ രൊമമന്ത്രി പണ്ഡിതശ്രെഷ്ഠൻ
പാപ്പാ എന്നിങ്ങിനെ ഉള്ളവരൊടു തുടരത്തുടര മറുത്തു
നിന്ന ദെവഭടന്നു ഇപ്പൊൾ ലൊകപ്രഭുക്കളൊടും നെ
രിട്ടു പൊരുതുവാൻ സംഗതി വന്നു. പുതിയ കൈസ
ർ (൧൫൨൧ ആമതിൽ ജനു.) ഗൎമ്മന്ന്യ വാഴ്ചയും സഭാ
സങ്കടവും രണ്ടും വിചാരിച്ചു കൊള്ളെണ്ടതിന്നു, കൊ
യ്മയും നായ്മയും എല്ലാം വൎമ്മസിൽ കൂടി നിരൂപിപ്പാ
ൻ തക്കവാറു കല്പിച്ചതുമല്ലാതെ, സഹസക്കൊൻ ലു
ഥരെയും കൂട്ടിക്കൊണ്ടു വരെണം, എന്നൊരു ശാസ
നം വന്നാറെ, ലുഥർ: ഞാൻ രൊഗി എങ്കിലും, പൊ
രും; എന്റെ ജീവൻ അല്പ കാൎയ്യം എന്നു കൊയ്മയിൽ
ബൊധിപ്പിച്ച ശെഷം, അല്യന്തർ എന്ന പാപ്പാവി
ൻ മന്ത്രി അതരുത, പാപ്പാ ശപിച്ചവനെ പിന്നെ
യും കെൾക്കെണമൊ? രാജാക്കന്മാരെയും അവൻ വ
ശീകരിക്കും എന്നു മുറയിടുക കൊണ്ടു, കൈസർ ലുഥ
രുടെ യാത്രയെ മുടക്കി. അനന്തരം മന്ത്രി രൊമയി
ലെക്കു: ഗൎമ്മന്ന്യർ എല്ലാവരും രൊമയൊടു പിരിഞ്ഞു
പൊകം; എനിക്കു പണവും മറ്റും അയക്കെണം എ
ന്നു ഉണൎത്തിച്ചപ്പൊൾ, പാപ്പാ അതിഘൊരമായ ശാ
പാജ്ഞയാലെ ലുഥരെ കൊല്ലുവാൻ ഒരുമ്പെട്ടു. ആ
യവൻ ബലഹീനൻ എങ്കിലും, യെശുവിൽ വിശ്വ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/44&oldid=180648" എന്ന താളിൽനിന്ന് ശേഖരിച്ചത്