താൾ:GkVI34.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ന്ത്രിസ്സ പക്ഷം തിരിഞ്ഞുവൊ? എന്നു ദൈവത്തെ ദു
ഷിച്ചു. നരകം ഉണ്ടെങ്കിൽ, രൊമയുടെ അടിയിൽ
ആയിരിക്കും എന്ന പഴഞ്ചൊല്ലും കെട്ടു. ആകയാൽ
പുരാണകഥകളിൽ സംഗം ക്രമത്താലെ കുറഞ്ഞു പൊ
കുമ്പൊൾ, ലുഥർ ഒരു നാൾ പാപമൊചനത്തിന്നാ
യി പിലാത്തന്റെ കല്പടികളെ മുട്ടു കുത്തി നിരങ്ങി ക
രെറുമ്പൊൾ “വിശ്വാസത്താലെ നീതിമാൻ ജീവി
ക്കും” എന്ന വാക്കു പിന്നെയും മനസ്സിൽ ജ്വലിച്ചു,
അവൻ ഞെട്ടി നാണിച്ചു, എഴുനീറ്റു നിവൎന്നു നട
ന്നു. ശെഷം ചില യഹൂദ റബ്ബികളൊടു എബ്രയ ഭാ
ഷ പഠിച്ചു പൊന്നതും അല്ലാതെ, കൎമ്മങ്ങളെ വെടി
ഞ്ഞു ദുഃഖിച്ചു സഹസ നാട്ടിൽ മടങ്ങിപ്പൊയി. ൟ
യാത്രയുടെ ഫലം ചൊല്ലിക്കൂടാത്തത. ലുഥർ പിറ്റെ
കാലത്തിൽ ൟ രൊമയാത്ര ലക്ഷം രൂപ്പിക സമ്മാന
ത്തെക്കാളും വിലയെറിയതു എന്നു പുഞ്ചിരിയൊടു പ
റയും. ഇനി വെദത്തിൽ അല്ലാതെ രൊമയിൽ ഒട്ടും ഭ
ക്തി ശെഷിപ്പില്ല എന്നൊരു ഉറപ്പു വന്നു അപ്പൊൾ
സെതൗപിച്ച ലുഥരെ കണ്ടു. “നീ വെദപാരഗന്റെ
സ്ഥാനം കയറെണം” എന്നു ചൊല്ലിയാറെ, ഞാൻ
അയൊഗ്യൻ എന്നും, രൊഗി എന്നും മറ്റും വിരൊ
ധിച്ചു പറഞ്ഞാറെയും, “ദൈവത്തിന്നു നിന്നെ കൊ
ണ്ടാവശ്യം” തന്നെ; വിരൊധിക്കരുത; സ്ഥാനത്തി
ന്നു കൊടുക്കെണ്ടുന്ന മൎയ്യാദ കൊയ്മയിൽനിന്നു ചെ
ലവഴിക്കും എന്നു ഹെമിച്ചു പറഞ്ഞപ്പൊൾ, ലുഥർ
അനുസരിച്ചു (൧൫൧൨. ആമത്തിൽ ഒക്തബ്ര) കരൽ
സ്തത്ത എന്ന വൈദികൻ ലുഥരെ യൊഗത്തിൽ ചെ
ൎത്തു, സത്യവെദത്തെ ഉപദെശിച്ചു വീരനായി പരി
പാലിക്ക എന്ന സത്യം ചെയിച്ചു, വൈദികനാക്കി ഉപ
നയിക്കയും ചെയ്തു. അന്നു ലുഥർ ഞാൻ ഇനി മരണ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/14&oldid=180612" എന്ന താളിൽനിന്ന് ശേഖരിച്ചത്