താൾ:GkVI34.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ത്താലെ വളരെ ഞെരുങ്ങിച്ചെന്നു, അരമനയിൽ എ
ത്തിയാരെ, വയസ്സനായൊരു സെനാപതി ലുഥരുടെ
ചുമലിൽ തട്ടി: പ്രിയ സന്ന്യാസിയെ! ഇന്നു പൂകുന്ന
പൊൎക്കളം പൊലെ ഞാൻ എത്ര ഘൊര യുദ്ധത്തിലും
ഒരുനാളും കണ്ടില്ല, എങ്കിലും മനൊനിശ്ചയം ഉണ്ടെ
ങ്കിൽ ദൈവനാമത്തിൽ ഉറച്ചു നിന്നു പൊരുതുക എ
ന്നു വാതുക്കൽ വെച്ചു പറഞ്ഞു, കൈസർ മുതലായ
൨ഠ൪ മഹാ രാജനായകന്മാരും ഇരിക്കുന്ന ശാലയിൽ
കടത്തി. അന്നു ൨ പ്രഭുക്കൽ നാണം കൂടാതെ ലുഥ
രുടെ നെരെ ചെന്നു മത്തായി ൧൦, ൨൦ ആമതും ൨൮
ആമതും ഇങ്ങിനെ ൨ വചനങ്ങളെ അവന്റെ ചെ
വിയിൽ മന്ത്രിച്ചു വിടുകയും ചെയ്തു. അപ്പൊൾ എ
ല്ലാവരും മിണ്ടാതെ നൊക്കുമ്പൊൾ ഒരു അമാത്യൻ:
മൎത്തിൻ ലുഥരെ! ദിഗ്ജയമുള്ള കൈസർ നിന്നൊടു
ചൊദിക്കുന്നതു, ൟ കാട്ടുന്ന പുസ്തകങ്ങൾ നീ എഴു
തിയവയൊ ഇവറ്റെ പ്രത്യപഹാരം ചെയ്യുമൊ? എ
ന്നതു കെട്ടാറെ: കരുണയുള്ള കൈസരെ! ദയാലുക്ക
ളായ രാജനായകന്മാരായുള്ളൊരെ! ൟ പുസ്തകങ്ങ
ൾക്ക ഞാൻ കൎത്താവു തന്നെ രണ്ടാം ചൊദ്യം ദെവ
വചനത്തെയും ആത്മാക്കളുടെ രക്ഷയെയും സംബ
ന്ധിച്ചതാക കൊണ്ടു, വിചാരിയാതെ ഉത്തരം പറയു
ന്നതു ബുദ്ധിഹീനമായിരിക്കും. ക്രിസ്തൻ മനുഷ്യരു
ടെ മുമ്പാകെ എന്നെ നിരസിക്കുന്നവനെ ഞാനും
എൻ പിതാവിൻ മുമ്പാകെ നിരസിക്കും എന്നു ചൊ
ല്കയാൽ, അവനെ ബഹുമാനിച്ചു, ഞാൻ ഉത്തരം
പറയുന്നതിന്നു അല്പം ഇട തരെണം, എന്നപെക്ഷി
ച്ചാറെ, ഒരു ദിവസം ഇട കൊടുത്തു.

അന്നു പട്ടണത്തിൽ പലരും ലുഥരുടെ പുസ്തക
ങ്ങളെ ചുട്ടു. സ്പാന്യ സെവകർ ലുഥരെ ബഹുമാനി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/48&oldid=180652" എന്ന താളിൽനിന്ന് ശേഖരിച്ചത്