താൾ:GkVI34.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

യതു വായിച്ചാറെ ലുഥർ ചിരിച്ച് ഇതു പൊന്തളിക
യിൽ വിളമ്പിയ ചളിയത്രെ; വ്യാജകാൎയ്യത്തിന്നു എ
ത്ര ചാരുവചനം എന്നു വെച്ചു, വളരെ കാലം ഉത്ത
രം എഴുതാതെ ഇരുന്നു.

എങ്കിലും ശത്രുക്കൾ പരിഭവം എന്നു വിളിച്ചു
കൊൾകയാൽ (൧൫൨ദ്ര ആമതിൽ) എന്നെ കൊണ്ടല്ലാ
തെ നിങ്ങൾക്ക ഒന്നും ചെയ്വാൻ കഴികയില്ല എന്ന വാ
ക്കു വിസ്തരിച്ചു, പരിശുദ്ധാത്മാവു കൂടാതെ ചെയ്തതു
ദെവമുഖെന സൽക്രിയയല്ല എന്നും, പാപത്തിൽ മരി
ച്ച ആത്മാക്കളെ ജീവിപ്പിക്കുന്നതു പ്രകൃതി അല്ല ക
രുണ അത്രെ എന്നും കാണിച്ചു. എരസ്മനൊടു നീ മ
ഹാൻ എന്നു സൎവ്വസമ്മതം എങ്കിലും സംശയക്കാരന
ത്രെ. പരിശുദ്ധാത്മാവു സാംശയികൻ അല്ല, ഏകദെ
ശക്കാരനുമല്ല, നിശ്ചയത്തിന്റെ ജയസന്തൊഷ
ത്തെ കൊടുക്കുന്നവനത്രെ. എനിക്കു ക്രിസ്ത്യാനി എ
ന്ന പെർ ഒഴികെ, ഒരു പ്രശംസയും ഇല്ല. നീ പ്രകൃ
തിയശസ്സിൽ പൊങ്ങിയതു പൊലെ കരുണാവരങ്ങ
ളിലും പൊങ്ങി, എന്നെ കോണിലാക്കിയാൽ കൊള്ളാം
എന്നും മറ്റും എഴുതിയപ്പൊൾ, എരസ്മൻ വൈരവ
ശനായി ലുഥരെ ശപിച്ചു, നാണം കെടുത്തു; സുവി
ശേഷകരുടെ സ്നെഹശിഷ്ടവും തള്ളുകയും ചെയ്തു.

൧൬. മറുസ്നാനക്കാരും രാത്രിഭോജന തൎക്കവും.

ബിംബങ്ങളെയും മീസയെയും നീക്കിയപ്പൊൾ,
ജ്വിംഗ്ലികരൽസ്തത്തെ ഏറ്റുകൊണ്ടു ഇത എന്റെ ശ
രീരം എന്ന വചനത്തിനു ൨ മൊശ. ൧൨, ൧൧. ഇതു
യഹോവയുടെ കടപ്പു എന്ന വാക്കു തെളിവു വരുത്തു
ന്നുവല്ലൊ; അപ്പവും പെസഹയിലെ ആടും രണ്ടും

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/68&oldid=180674" എന്ന താളിൽനിന്ന് ശേഖരിച്ചത്