താൾ:GkVI34.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ല്കയില്ല എന്നും, പിന്നെയും ചോദിച്ചപ്പൊൾ അതു
നമ്മുടെ ഭാൎയ്യമാരും കൂട്ടികളും ആകുന്നു. അവർ ഒക്കത്ത
ക്ക ദൈവത്തൊടു പ്രാൎത്ഥിക്കുന്നതു ഞാൻ യദൃഛ്ശയാ
കേട്ടു, യേശു കേൾക്കാതെ പോകയും ഇല്ല എന്നും
പറഞ്ഞു.

ആ പ്രാൎത്ഥന പ്രകാരം ദൈവം രക്ഷ വരുത്തി.
തുൎക്കർ കിഴക്കെ രാജ്യം ആക്രമിക്കുന്നതിനാൽ, കൈ
സൎക്കു വേദയുദ്ധത്തിന്നായി വാൾ എടുപ്പാൻ സം
ഗതി വന്നില്ല. പിന്നെ ൧൫൩൨ ആമതിൽ രാജസം
ഘം നുരിമ്പൎക്കിൽ കൂടിയപ്പൊൾ, കൈസർ കല്പിച്ചത
എന്തെന്നാൽ: വേദശാസ്ത്രികൾ എല്ലാം സഭായോഗം
കൂടി നിരൂപിച്ചു കല്പിപ്പോളം, രാജ്യത്തിങ്കൽ എങ്ങും
വേദം ചൊല്ലി ഒരു വിരോധവും അരുതു. ഇപ്രകാരം
തല്കാലഭയം നീങ്ങിയ ശേഷം, സഹ്സക്കോൻ വിശ്വാ
സത്തൊടെ മരിച്ചു, അവന്റെ മകനായ യൊഹാൻ
പ്രീദരീക്കും അഛ്ശൻ ആചരിച്ച പ്രകാരം ദേവസത്യ
ത്തിന്നായി പ്രയത്നം ചെയ്തു കൊണ്ടു തന്നെ വാണു.

അക്കാലത്ത എല്ലാം ശ്മല്ക്കല്ദ സഖ്യക്കാരുടെ കാ
ൎയ്യം വൎദ്ധിച്ചു വന്നു. ഹെസ്യൻ തെക്കു വിൎത്തമ്പൎക്ക
പ്രഭുവിനെ യഥാസ്ഥാനത്തിലാക്കിയതിനാൽ, ആ
നാട്ടിൽ കൈസൎക്കും പാപ്പാവിന്നും അധികാരം ഇല്ലാ
തെ പൊയി (൧൫൩൪ ആമതിൽ) ദേന, സ്വേദ, മ
റ്റും ചില രാജ്യങ്ങളിലും ശുദ്ധ സുവിശേഷത്തിന്നു
ജയം വന്നു. എങ്ക്ലാന്ത രാജാവു പാപ്പാവുമായി ഇട
ഞ്ഞു, തന്നെത്താൻ സഭെക്കു തലവനാക്കി. മെലങ്കത
ൻ പ്രത്യേകം എങ്ക്ലാന്ത പ്രാഞ്ചി മുതലായ രാജാക്ക
ന്മാരിൽനിന്നു നിത്യം കത്തു വാങ്ങിയും എഴുതിയും കൊ
ണ്ടിരുന്നു; സുവിശേഷകാൎയ്യം സകല രാജ്യവിശേ
ഷങ്ങൾക്കും മേലായ്വരികയും ചെയ്തു,

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/85&oldid=180692" എന്ന താളിൽനിന്ന് ശേഖരിച്ചത്