താൾ:GkVI34.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശപ്പു പൊറുക്കാതെ കരഞ്ഞു നില്ക്കുമ്പൊൾ, ഒരു
യജമാനിച്ചി കുഞ്ഞനെ കണ്ടിറങ്ങി ഊട്ടിയതുമല്ലാ
തെ, ഭൎത്താവു വന്നപ്പൊൾ, ബാല്യക്കാരന്റെ വിന
യം വിചാരിച്ചു, വീട്ടിൽ ചെൎത്തു പൊറ്റി. അന്നു
തൊട്ടു പഠിപ്പാനും പ്രാൎത്ഥിപ്പാനും അധികം സന്തൊ
ഷം തൊന്നി, വീണ വായിപ്പാനും അഭ്യസിച്ചു, ദൈ
വത്തെ ചൊല്ലി ഒരു സ്തൊത്രം ചമെച്ചു പാടുകയും
ചെയ്തു. ആ സ്ത്രീയെ ഓൎത്തു അവൻ പുരുഷനായാ
റെ പറഞ്ഞതു: “ഭക്തിയുള്ള സ്ത്രീയുടെ നെഞ്ഞിലും ഭൂ
മിയിൽ മധുരം ഒന്നും ഇല്ല”. ൧൮ വയസ്സായപ്പൊൾ
വലിയൊരു പാഠശാല പൂകുവാൻ വിചാരിച്ചാറെ,
അഛ്ശൻ “നീ ധൎമ്മനീതി ശാസ്ത്രങ്ങളെ അഭ്യസിച്ചു,
രാജവെല ചെയ്യണം” എന്നു കല്പിച്ചു, എർഫുൎത്തു
പട്ടണത്തിലെ വലിയ പാഠശാലയിൽ നിയൊഗി
ച്ചയച്ചു. അവിടെ എത്തിയപ്പോൾ നെരം ഒട്ടും വെ
റുതെ കളയാതെ, വളരെ പ്രാൎത്ഥനയൊടും ഉത്സാഹത്തൊ
ടും പഠിച്ചു കൊണ്ടിരിക്കുമ്പൊൾ, ൨൦ വയസ്സായാറെ,
പുസ്തകശാലയിൽ ലത്തീന വെദം എന്നൊരു പുസ്ത
കം കണ്ടു അയ്യൊ, എത്ര വലിയ പുസ്തകം എന്നു
വിസ്മയം പൂണ്ടു ഹന്ന, ശമുവെൽ എന്നവരുടെ ച
രിത്രം വായിച്ചു, വീട്ടിലെക്കു പൊകുമ്പൊൾ, എനി
ക്ക വല്ല കാലം ഈ വക പുസ്തകം സ്വന്തമായ്വന്നാ
ൽ, എത്ര കൊള്ളായിരുന്നു. ഇതാരും വായിക്കാതെ ഇ
രിക്കുന്നതു സംഗതി എന്തു? ഇതു ദൈവവചനമല്ലൊ
ആകുന്നതു ഞായറാഴ്ച തൊറും പള്ളികളിൽ വായിച്ചു
വരുന്ന സുവിശെഷ ലെഖനങ്ങളുടെ അംശങ്ങളല്ലാ
തെ വെദവാക്യങ്ങൾ ഉണ്ടെന്നു ഇന്നെയൊളം അറി
ഞ്ഞില്ല കഷ്ടം എന്നിങ്ങിനെ വിചാരിച്ചു കൊണ്ടു ദി
വസെന പിന്നെയും വന്നു വായിക്കും. അത്യുത്സാഹ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/7&oldid=180605" എന്ന താളിൽനിന്ന് ശേഖരിച്ചത്