താൾ:GkVI34.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

അപ്പൊൾ പിശാചിന്റെ കേൗശലത്താൽ മറു
സ്നാനക്കാർ പിന്നെയും കലഹിച്ചു. മുൻസൂർ പട്ടണ
ത്തെ പിടിച്ചടക്കി, ഇഷ്ടം പോലെ സ്ത്രീകളെ എടുത്തും,
വസ്തുവകകൾ ഒക്കയും എല്ലാവൎക്കും സമാനം എന്നു
കല്പിച്ചും, വേദമല്ലാത്ത പുസ്തകങ്ങൾ എല്ലാം ചുട്ടും,
വിരോധം പറയുന്നവരെ കൊന്നും, ഇങ്ങിനെ ഒരു
മാതിരി സ്വൎഗ്ഗീയ രാജ്യം ഭൂമിയിൽ സ്ഥാപിച്ച ശേ
ഷം, അധികാരികൾ സൈന്യത്തൊടും മടങ്ങി വന്നു,
രാത്രിയിൽ കരേറി, ആ ഭ്രാന്തരെ മിക്കവാറും വധിക്ക
യും ചെയ്തു. ആകയാൽ ലുഥർ ബുദ്ധിയില്ലാത്തവരെ
ഏറിയൊന്നു ഉണൎത്തി, ദൈവം ൟ സ്ഥൂല ബുദ്ധിമ
നായ ബാലപിശാചിന്റെ അമൎത്തിയതിനു സ്തുതിച്ചു.

൧൫൩൫ ആമതിൽ തന്നെ പാപ്പാവു വെൎഗ്ഗർ എ
ന്നൊരു മന്ത്രിയെ പ്രഭുക്കളെയും ലുഥരെയും കണ്ടു, വ
ശീകരിക്കേണ്ടതിനു നിയോഗിച്ചപ്പൊൾ, അവൻ
വിത്തമ്പൎക്കിൽ എത്തി, കോയിലകത്തു പാൎത്തു വിശ്ര
മിച്ച ഉടനെ ലുഥരെ വിളിപ്പിച്ചു. ആയവൻ ബദ്ധ
പ്പെട്ടു ഒരു സഖിയൊടു കൂട വന്നു, സംഭാഷണത്തി
ൽ വേണ്ടുവോളം ധൈൎയ്യം കാട്ടി. മന്ത്രി മഹാ സഭ
യോഗം കൂട്ടാം, എന്നു പറഞ്ഞാറെ, ലുഥർ അതെന്തി
ന്നു? നിങ്ങൾ വലിയ കാൎയ്യങ്ങളെ അല്ല, വേഷം തു
ടങ്ങിയുള്ള ബാഹ്യ മൎയ്യാദകളെ മാത്രം ചൊല്ലി വിചാ
രിക്കും. വിശ്വാസം, നീതി, ആത്മൈക്യം, ൟ വക ഒ
ന്നും തൊടുകയില്ല. എങ്കിലും നിങ്ങൾക്കു സഭായോഗം
വേണം എങ്കിൽ, ആകട്ടെ! എനിക്കു പരിശുദ്ധാത്മാ
വിനാൽ നിശ്ചയം ഉണ്ടാക കൊണ്ടു, ലോകസമ്മതം
കൊണ്ടു എതും ഇല്ല. സംശയക്കാൎക്ക പക്ഷെ ഉപകാ
രം ആയ്വരും. വേണം എങ്കിൽ, ഞാനും വരാം. അതിന്നു
മന്ത്രി ഏതു പട്ടണത്തിൽ എന്നു ചോദിച്ചാറെ, എതിൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/86&oldid=180694" എന്ന താളിൽനിന്ന് ശേഖരിച്ചത്