താൾ:GkVI34.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

യതിനെ ചെയവാൻ ദൈവകാൎയ്യത്തിൽ തൎക്കയുക്തികളു
ടെ ശ്രീത്വം എല്ലാം ദൌൎബ്ബല്യലക്ഷണമാകുന്നു.

മനുഷ്യൻ ദൈവകല്പനെക്കു ശത്രു; ദൈവകരുണ
യ്ക്കു അതിശത്രം, കുല, മൊഷണം, വ്യഭിചാരം ൟ വ
ക ചെയ്യാത്തവനും ദൈവകരുണ ഇല്ലാഞ്ഞാൽ, നിത്യം
പാപം ചെയ്തു വരും.

പാപം ബാഹ്യമായി കാട്ടാതെ ഇരിക്കുന്നതു കള്ള
ന്മാരുടെ നീതി ആകുന്നു.

ദൈവകല്പനയും മനുഷ്യചിത്തവും ഒരുനാളും നി
രന്നുവരാത്ത വൈരികളാകുന്നു.

കല്പന ഒക്കെയും മനുഷ്യചിത്തത്തൊടു പൊർവി
ളി കഴിക്ക കൊണ്ടു, പാപം വഴിയുമാറാക്കുന്നു.

ന്യായപ്രമാണത്തിലെ പ്രവൃത്തി എല്ലാം പുറമെ
നന്നു എന്നു തൊന്നുന്നു; ഉള്ളിൽ ദൊഷം ആകുന്നു.

മനുഷ്യചിത്തം ദൈവചിത്തത്തൊടു രഞ്ജിച്ച പ്ര
കാരം തൊന്നുമ്പൊൾ, ഫലകാംക്ഷയാലൊ ഭയത്താ
ലൊ ഒഴിഞ്ഞു ഉണ്ടാക ഇല്ല.

ജീവനെ കൊടുക്കുന്നൊരു ന്യായപ്രമാണമൊ പ
രിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നു
വന്ന ദൈവസ്നെഹം തന്നെ.

പ്രാകൃത മനുഷ്യൻ ദൈവം ദൈവമായിരിക്കെ
ണം എന്നു സമ്മതിക്കുന്നില്ല, അതു കൊണ്ടു ദൈവ
ത്തിലെ സ്നെഹം ഉണ്ടാകുന്നത, തങ്കലെക്ക പക ആ
കുന്നു.

മനുഷ്യൻ ഇപ്പൊൾ ഒരു വൈഭവം ഇല്ലാതെ,
രണ്ടു തെജസ്സുകളുടെ ഇടയിൽ കിടക്കുന്നു. ഒന്നിൽനി
ന്നുള്ള ഭ്രംശം തന്റെ കുറ്റത്താൽ വന്നു, മറ്റെതിൽ
എത്തുവാൻ തനിക്കു അല്പം ശെഷി ഇല്ല. ക്രിസ്തൻ2✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/17&oldid=180616" എന്ന താളിൽനിന്ന് ശേഖരിച്ചത്