താൾ:GkVI34.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നു വിശ്വാസ പ്രമാണത്തിലുള്ള ഇടം ഉച്ചരിച്ചു,
ദാവീദ പൌൽ മുതലായവരുടെ പാപം മൊചിച്ച പ്ര
കാരം വിശ്വസിച്ചാൽ പൊരാ, പിശാചുകളും ഇത്ര
അറിയുന്നവല്ലൊ. ദൈവം യെശു നിമിത്തം എന്റെ
പാപത്തെയും ക്ഷമിച്ചിരിക്കുന്നു എന്നു വിശ്വസിക്ക
ഇങ്ങിനെ നിന്നൊടു ദിവ്യ കല്പനയാകുന്നു. എന്ന എ
ല്ലാം പറഞ്ഞപ്പൊൾ, ലുഥർ പൂൎണ്ണമായ വെളിച്ചം ക
ണ്ടും കൈക്കൊണ്ടും സുഖിച്ചു, ക്രിയകളാലല്ല കരുണ
യാൽ വരുന്ന രക്ഷയിൽ ഉറെച്ചൂന്നിനിലക്കയും ചെയ്തു.

൧൫൦൭ ആമതിൽ (൨ മെയി.) മെത്രാൻ വന്നു, ലു
ഥൎക്ക ആചാൎയ്യപട്ടം കൊടുത്തു, അപ്പം ദൈവശരീരമാ
ക്കി മാറ്റുവാനും, മരിച്ചവൎക്കു ജീവികൾക്കും വെണ്ടി
സഫല ബലികളെ കഴിപ്പാനും, അധികാരം നിന്മെ
ൽ വെക്കുന്നുണ്ടു എന്നിങ്ങിനെ പറഞ്ഞത ഒക്കെയും
ലുഥർ വളരെ ഭക്തിയൊടെ കെട്ടു, വിസ്മയിച്ചു സന്തൊ
ഷിച്ചു. പിന്നെ ഉണ്ടായ സദ്യയിൽ അഛ്ശനെയും ക
ണ്ടു ആയവൻ പലരും സന്ന്യാസത്തെ പുകഴ്ത്തുന്നത
കെട്ടിട്ടു, മകനെ ഉറ്റു നൊക്കി “മാതാപിതാക്കന്മാരെ”
ബഹുമാനിക്കെണം, എന്നു വെദത്തിൽ കണ്ടിട്ടില്ല
യൊ? എന്നു ചൊദിച്ചു, നാണം ജനിപ്പിക്കയും ചെ
യ്തു. അന്നു മുതൽ സുവിശെഷത്തെ പള്ളികളിൽ പ്ര
സംഗിപ്പാൻ ഇട ഉണ്ടായി. എന്നാറെ സ്തൌപിച്ച
സഹസക്കൊയ്മയാകുന്ന ഫ്രീദരിക്കൊടു ലുഥരുടെ ഗു
ണാധിക്യം അറിയിച്ചതിനാൽ, വിത്തമ്പൎക്കിൽ സ്ഥാ
പിച്ച വിദ്യാലയത്തിൽ പണ്ഡിതരായി പഠിപ്പിക്കെ
ണം എന്ന വിളി വന്നതു, ലുഥർ അനുസരിച്ചു യാ
ത്രയാകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/11&oldid=180609" എന്ന താളിൽനിന്ന് ശേഖരിച്ചത്