താൾ:GkVI34.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

൪. വിത്തമ്പൎക്കിലെ പണ്ഡിതർ.

ലുഥർ പുതിയ വിദ്യാലയത്തിൽ എത്തിയ ഉടനെ
(൧൫൦൯) തനിക്ക ഇഷ്ടമായ വെദത്തെ അല്ല, തൎക്ക മീ
മാസാശാസ്ത്രങ്ങളെ പഠിപ്പിക്കെണ്ടി വന്നു. എങ്കിലും
എബ്രയ യവന ഭാഷകളെയും നന്നായി ശീലിച്ചു
കൊള്ളുകയാൽ, വെഗത്തിൽ വെദത്തെ വ്യാഖ്യാനിപ്പാ
ൻ കല്പനയായി. അപ്പൊൾ രൊമൎക്കുള്ള ലെഖനത്തിൽ
ഒന്നു കണ്ടു. അതെന്തു? നീതിമാൻ വിശ്വാസത്താ
ലെ ജീവിക്കും? എന്നതിൽ താൻ ലയിച്ചു പൊയി, കെ
ൾക്കുന്നവൎക്കു ഭ്രമം ഉണ്ടാക്കി, പണ്ഡിതന്മാരും ൟ
പുതിയ വിശ്വാസൊപദെശം ഗ്രഹിപ്പാൻ ചെന്നിരി
ക്കും. അനന്തരം സ്തൌപിച്ച നിൎബ്ബന്ധിച്ചതിനാൽ
പൊളിഞ്ഞ ചെറു പള്ളിയിൽ പ്രസംഗിപ്പാൻ തുടങ്ങി.
മുമ്പെ കെൾക്കാത്ത വെദവാക്കുകളെ കുട്ടിയുടെ വായിൽ
നിന്ന എന്ന പൊലെ പൊഴികയാൽ, ആ പള്ളി പു
രുഷാരത്തിന്നു പൊരാതെ വന്നു പട്ടണ പ്രമാണിക
ൾ വലിയ പള്ളിയിൽ പ്രസംഗിപ്പാൻ അപെക്ഷി
ച്ചു, കൊയ്മ താനും അവനെ കെൾപാൻ വിത്തമ്പൎക്കി
ൽ ചെന്നു, കീൎത്തി പരക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ ചില മഠെശ്വരന്മാൎക്ക
ആചാരം ചൊല്ലി ഇടച്ചൽ ഉണ്ടായാറെ, “പാപ്പാവി
ന്റെ വിധി വെണം” എന്നു വെച്ചു, ലുഥരെ രൊമെ
ക്ക നിയൊഗിച്ചയച്ചു. ആയവൻ സൎവ്വ ഗുണങ്ങൾ
ക്കു ഉറവാകുന്ന പട്ടണത്തെ കാണ്മാൻ ദൈവവശാ
ൽ ഇട വന്നു എന്നു ആനന്ദിച്ചു പുറപ്പെട്ടു ആല്പ മ
ലകളെ കടന്ന ഉടനെ ഇതല്യ സന്ന്യാസികളുടെ ഐ
ശ്വൎയ്യഭൊഗങ്ങളെ കണ്ടു ദുഃഖിച്ചു, കൂട ക്കൂട ശാസി
ച്ചാറെ, അവരുടെ കുടുക്കുകളിൽ നിന്നു പണിപ്പെട്ടു ഒഴി

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/12&oldid=180610" എന്ന താളിൽനിന്ന് ശേഖരിച്ചത്