താൾ:GkVI34.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

ൾ വൃദ്ധന്മാർ ഉപെക്ഷിക്കുന്ന പരമാൎത്ഥം ബാലക
രിൽ ഉദിച്ചു കാണുന്നു, എന്നു ആനന്ദിച്ചു. യാത്രയി
ലെ തളൎച്ച എല്ലാം മറന്നു വിത്തമ്പൎക്കിൽ ചെൎന്നു.

൭. പാപ്പാവിന്റെ മന്ത്രി.

പെന്തുകൊസ്ക, ആയപ്പൊൽ (൧൫൧൮ആമതി
ൽ മെ ൨൨), ലൂഥർ ഒരു പുസ്തകത്തിൽ; സഭെക്കു
നവീകരണം വെണം ഇപ്പൊഴത്തെ പാപ്പാ നല്ല
വൻ എങ്കിലും, മനുഷ്യനെത്രെ. അവനല്ല, സൎവ്വ
ലൊകവും അല്ല, ദൈവം അനുഷ്ഠിക്കെണ്ടുന്ന പണി
ആകുന്നു എന്നും മറ്റും എഴുതി തന്റെ മെത്രാന്നു അ
യച്ചു. പിന്നെ ലെയൊ പാപ്പാവിന്നും ഒരു പത്രി
ക ചമെച്ചതീവണ്ണം: അതിപരിശുദ്ധ പിതാവെ!
അല്പമതിയായ കുട്ടിയെ ഒന്നു കെട്ടരുളെണുമെ! ഞാ
ൻ ദ്രൊഹി എന്നുള്ള ലൊക ശ്രുതിയെ കൂട്ടാക്കാതെ, വ
ൎത്തമാനങ്ങൾ എല്ലാം ഗ്രഹിച്ചു വിസ്തരിച്ചു. തിരുനി
ഴലിൽ ആശ്രിതനായ എനിക്കു ജീവൻ എങ്കിലും മ
രണം എങ്കിലും കല്പിച്ചു. യെശുവിൻ സ്ഥാനത്തിൽ
നിലക്കുന്നവനായിട്ടു ക്രിസ്ത മഹത്വത്തിന്നായുള്ള ആ
ജ്ഞയെ അരുളിച്ചെയ്യെണമെ എന്നിങ്ങനെ എല്ലാം
എഴുതി സ്തൌപിച്ചൊടു നിങ്ങൾ ൟ കത്തും പുസ്ത
കവും പാപ്പാവിന്നയക്കെണമെ ഞാൻ ഇല്ലാത്തവ
നാകയാൽ, ഭയമില്ല, പണം ഇല്ല. മാനവും പൊയി;
ദെഹം ശെഷിച്ചു, അതിനെയും എടുത്തു കൊള്ളട്ടെ മ
റ്റവൎക്കു അതിന്നു മനസ്സില്ല എങ്കിലും, ഞാൻ പ്രാ
ണനുളള്ളവും എന്റെ വീണ്ടെടുപ്പുകാരനെ വാഴ്ത്തി ഉ
യൎത്തും എന്നു അപെക്ഷിച്ചു ലൊകത്തിലും സഭയിലും
ഭ്രഷ്ടനായാലും, ഭക്തനെ ദൈവത്തൊട്ട വെൎവ്വിടുപ്പാ
3✻

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/29&oldid=180629" എന്ന താളിൽനിന്ന് ശേഖരിച്ചത്