താൾ:GkVI34.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

എനിക്കുണ്ടു, അവൻ കന്യാമുല കുടിച്ചു, സൎവ്വശക്ത
പിതാവിന്റെ വലത്തു ഇരിപ്പവൻ തന്നെ. ആക
യാൽ സന്തോഷിച്ചിരു! ആമെൻ.

ഫെബ്രുവരി ൧൫ാം തിയ്യതി അവൻ മത്തായി
൧൧, ൨൫ മുതലായ വചനങ്ങളെ കൊണ്ടു ഒടുക്കത്തെ
പ്രസംഗം ചെയ്തു, ൨. ബോധകരെ അനുഗ്രഹിച്ചു
പണിക്കാക്കി, അവസാനം വരെയും സത്യത്തെ പി
ടിച്ചു കൊൾവാൻ അപേക്ഷിച്ചു. സന്ധ്യാസമയം
തോറും അവൻ ജനവാതുക്കൽ പാൎത്തു പ്രാൎത്ഥിച്ചു തീ
ൎന്നപ്പൊൾ, ഒരു ചുമടു കളഞ്ഞ പ്രകാരം സന്തോഷി
ച്ചു മടങ്ങി വന്നു, വേണ്ടപ്പെട്ടവരൊടു ഓരൊ ആ
ശ്വാസങ്ങളെ പറഞ്ഞു ഉറങ്ങും. ൧൬ആാം തിയ്യതി വൈ
കുന്നേരം ലുഥർ അങ്ങിനെ സന്തോഷിച്ചു, ജീവകാ
ലം എത്ര അസാരം എന്നു പറഞ്ഞാറെ, ഒരു ചങ്ങാതി
നാം പരലോകത്തു കൂടുമ്പൊൾ, തമ്മിൽ അറിയുമൊ?
എന്നു ചോദിച്ചതിന്നു ആദാം ഉറക്കത്തിൽ നിന്നുണ
ൎന്ന സമയം എന്തു ചെയ്തു? മുമ്പെ കാണാത്ത ഹവ്വ
യെ കണ്ടിട്ടു, നീ ആർ? എന്നും, നീ എവിടെ നിന്നു
വന്നു? എന്നും, ചോദിക്കാതെ, പെട്ടന്നു ഗ്രഹിച്ചു, ഇ
തു എൻ മാംസത്തിൽനിന്നു മാംസമാകുന്നു, എന്നുറച്ചു
പറഞ്ഞു. അവൾ കല്ലിൽനിന്നു ജനിച്ചവൾ അല്ല,
എന്നു എങ്ങിനെ തോന്നി? തനിക്കു സത്യ ദേവസാ
ദൃശ്യം ഉള്ളതിനാൽ തന്നെ. ആ സാദൃശ്യം നമുക്കും
മേല്ക്കുമേൽ പുതുതായി വരുന്നതിനാൽ, നാം അന്നു
ആ ഇരിവരെക്കാളും അധികം സ്പഷ്ടമായി തമ്മിൽ
അറിയായ്വരും എന്നു പറഞ്ഞു.

൧൭ആാം തിയ്യതി രാവിലെ തളൎച്ച നന്നയുണ്ടാ
യതു, പ്രഭുക്കൾ കണ്ടു, ആസ്ഥാനമണ്ഡപത്തിങ്കൽ
ഇന്നു പോകരുതു എന്നു വളരെ അപേക്ഷിച്ചു. അ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/96&oldid=180706" എന്ന താളിൽനിന്ന് ശേഖരിച്ചത്