താൾ:GkVI34.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

പ്പിച്ചു പൊരുമ്പൊൾ, പിന്നെയും ഒരു കത്തു വന്നു
താമസിക്കെണം, പക്ഷെ സംവാദം കൊണ്ടു ഇടച്ച
ൽ തിൎക്കാം എന്നു വായിച്ചു, എല്ലാവരും വാഴ്ത്തുകയും
ചെയ്തു. അന്തരം അവനെ കൊല്ലുവാൻ ആളുക
ളെ നിയൊഗിച്ചു എങ്കിലും, ദൈവം പല തരം തുണ
നിന്നു. ലുഥരും ൟ കാൎയ്യം വെഗം തീരും, എന്നു വി
ചാരിക്കരുത. അതു മുറ്റും തുടങ്ങീട്ടില്ല എന്നുറെച്ചു,
പാപ്പാ സത്യത്തിന്റെ ഉപദെഷ്ടാവൊ, എന്നറിയു
ന്നില്ല; അവന്റെ തീൎപ്പും എനിക്കു പൊരാ, സാധാര
ണ സഭയിൽ നിന്നു നിയൊഗിച്ച വിസ്താരസംഘ
ത്തിന്നത്രെ എന്റെ ഉപദെശം വിസ്തരിപ്പാൻ അ
വകാശം എന്നു ഒരു പുസ്തകത്തിൽ പരസ്യമാക്കി.

൮. ലൈപ്സിക്കിലെ വാദം

അപ്പൊൾ പാപ്പാ സഹസക്കൊനെ വശീകരി
ക്കെണ്ടതിന്നു ആണ്ടുതൊറും അഭിമന്ത്രിക്കുന്ന പൊ
ൻ പനിനീർ പുഷ്പത്തെ ആ കൊല്ലത്തിൽ സഹസ
നാട്ടിങ്കൽ കല്പിച്ചു, മിൽത്തിസ എന്ന നായകന്റെ
കൈക്കൽ അയച്ചു. ലുഥരെ കെട്ടിക്കൊണ്ടു വരും എ
ന്നു ആശിച്ചിരിക്കുമ്പൊൾ, മക്ഷിമില്യൻ കൈസർ
(൧൫൧ൻ ആമതിൽ ജനു ൧൨.) അന്തരിച്ചു, വെറെ
കൈസരെ അവരൊധിക്കുവൊളം സഹസക്കൊന്നു
ഗൎമ്മന്ന്യ രാജ്യം പാതി വാഴുവാൻ അവകാശം വരിക
യും ചെയ്തു, അന്നു തൊട്ട ഫ്രീദരിൿ പാപ്പാവിനെ
ഭയപ്പെടുവാൻ സംഗതി വന്നില്ല പാപ്പാ സഹസ
ക്കൊനെ അസാരം ശങ്കിച്ചു തുടങ്ങി. ആകയാൽ മി
ൽത്തിസ സഹസയിൽ എത്തുമ്പൊൾ കൊപം എ
ല്ലാം മറെച്ചു, മുമ്പെ ദീത്തലിനെ കണ്ടു കള്ളൻ എ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/34&oldid=180635" എന്ന താളിൽനിന്ന് ശേഖരിച്ചത്