ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൨
ചീരം = നാൎത്തുണി, ചണത്തു ണി. ജല്പിക്ക = പിച്ചും പിഴയും പ റക. ത്യാജ്യം = തള്ളപ്പെടെണ്ടുന്നതു. ദൌൎബ്ബല്ല്യം = ബലക്കേടു. നവീകരണം = പുതുക്കൽ. നിജകാൎയ്യം = തനിക്കുള്ള കാൎയ്യം. നിൎമ്മാണം = ചമെപ്പു. പദവി = അവനവന്റെ നി ലെക്കു തക്ക നടപ്പു. പരിഭവം = തോല്മ. പാരിമാണിക്ക = ബുദ്ധി കൊണ്ടു അളന്നെടുക്ക. പരിവാരകന്മാർ = ആൾ ക്കാർ. പരുഷവാക്കു = വെടിച്ച വാക്കു. പാഠസമാവൎത്തനം കഴി ക്ക = പഠിപ്പു കഴിഞ്ഞ ശെഷം വിദ്വാൻ എന്ന തെളിയുന്നവന്നു പട്ടവും വളയവും ഗുരുസ്ഥാനവും കൊടുക്ക. പാപമിശ്രം = പാപം കല ൎന്നതു. പിശാചുമയം = പിശാ ചുക്കളാൽ നിറഞ്ഞതു, പിശാ ചായി പൊയതു. പൌരുഷം = പുരുഷപ്രായം. |
പ്രകൃതി = മനുഷ്യന്നുള്ളതായി എപ്പേൎപ്പെട്ട തനതായ സ്വഭാവ ഗുണങ്ങൾ. പ്രതിജ്ഞ = പൊരുത്തം, ഉ ടമ്പടി. പ്രത്യപഹാരം = മറുതലി ക്കൽ. പ്രമാദം = തൻചതിവു, തന്മ യക്കം. ബാഹ്യം = പുറമെ. ബെസ്പുൎഗ്ഗാൻ = രൊമ സ ഭയുടെ മതിപ്പിൻ പ്രകാരം മനു ഷ്യരുടെ ആത്മാക്കൾക്കു തീയിൽ കിടന്നിട്ടു ശൊധന വരുത്തുന്ന ഇടം. ഭക്തിഗാംഭീൎയ്യം = കനത്ത ഭക്തി. ഭൎത്സിക്ക = പേടിപ്പിക്ക, പ ഴിക്ക. ഭിത്തി = ചുവർ. മരണസ്വെദം = ചാകു മ്പൊളുള്ള വിയൎപ്പു. മീമാംസം = ഒരു വെദാന്തം മൃത്യുപത്രിക = മരണ പത്രി ക, ഒസ്യത്തു. മേത്രൻ = മേൽഅദ്ധ്യക്ഷൻ, ബിഷൊപ്പു. യൊഗസ്ഥന്മാർ = ക്രടിയ വർ. |