താൾ:GkVI34.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ക്രിസ്തൻ മരിച്ചിരിക്കുന്നു, എന്നുറപ്പിക്കുന്ന വിശ്വാ
സത്താലത്രെ പാപമോചനവും ദിവ്യനീതിയും ല
ഭിക്കും

൫. ൟ വിശ്വാസത്തെ ഉണ്ടാക്കുന്നതു ബൊധ
കർ അറിയിക്കുന്ന സുവിശേഷവചനം തന്നെ.

൬. സൽക്രിയകൾ ചെയ്യെണ്ടവ എങ്കിലും, ദേവ
കരുണയെ സമ്പാദിക്കുന്നവ അല്ല.

൭. ശുദ്ധമുള്ള വേദവചനവും വചനപ്രകാരമു
ള്ള സ്നാനം അത്താഴം ൟ രണ്ടും നടക്കുന്ന വിശ്വാ
സിവൃന്ദം എല്ലാം തിരു സഭയാകുന്നു.

൮, സഭയിൽ കള്ളന്മാർ നുഴയുന്നു എങ്കിലും, അ
വർ കൊടുക്കുന്ന സ്നാനവും മറ്റും ദേവവചന ശക്തി
യാൽ സഫലം തന്നെ.

൯. സ്നാനം കരുണയെ കൊടുക്കുന്നു. ബാലസ്നാ
നത്തെ ഉപേക്ഷിക്കെണ്ടതും അല്ല.

൧൦. തിരു അത്താഴത്തിൽ വീഞ്ഞപ്പങ്ങളോടു കൂട
ക്രിസ്തന്റെ ശരീരവും രക്തവും ഉള്ള പ്രകാരം അനു
ഭവിപ്പാൻ കൊടുത്തിരിക്കുന്നു.

൧൨. അനുതാപത്തിൽ തപസ്സല്ല, വിശ്വാസം
തന്നെ പ്രധാനം. മെയ്യായി വിശ്വസിച്ച ശേഷം
വീഴ്ച വരുവാൻ പാടില്ല, എന്നുപദേശിക്കരുത.

൧൩. അത്താഴം സ്നാനം ൟ രണ്ടും നാം ക്രിസ്ത്യാ
നികൾ ആകുന്നു എന്നു അറിയിക്കുന്ന കുറികൾ മാ
ത്രമല്ല, നമുക്കു വിശ്വാസം വൎദ്ധിപ്പിക്കുന്ന ദേവചി
ഹ്നങ്ങളും, ദൈവത്തിന്റെ കരുണയുള്ള ഇഷ്ടത്തി
ന്നു സാക്ഷികളുമാകുന്നു.

൧൪. ഒരുത്തൻ ക്രമപ്രകാരം വിളിക്കപ്പെട്ടവൻ
അല്ല എങ്കിൽ, അവൻ സഭയിൽ പരസ്യമായി ഉപ
ദേശിക്കയും, കാൎയ്യം നടത്തുകയും അരുതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/81&oldid=180688" എന്ന താളിൽനിന്ന് ശേഖരിച്ചത്