താൾ:GkVI34.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ങ്ങളെ പരിഹരിക്കുന്ന ബലി ആകുന്നു എന്നുള്ള ഉ
പദെശം വ്യാപ്തി തന്നെ

൨൫. കുമ്പസാരത്തിൽ വെച്ചു എല്ലാ പാപങ്ങളെ
യും ബോധകനൊടറിയിപ്പാൻ ഒരാവശ്യവും കഴിവും
ഇല്ല. തനിക്കു സങ്കടവും ഭയവും വരുത്തുന്നവയെ പ
റയാവു.

൨൬. ഉപവാസഭക്ഷണഭേദങ്ങളും ദൈവികമാ
യി വിചാരിക്കേണ്ടതല്ല.

൨൭. സന്ന്യാസിനേൎച്ചകളെ ഭേദം കൂടാതെ കൈ
ക്കൊള്ളേണ്ടതല്ല.

൨൮. ബൊധകൎക്കും മറ്റും വേദത്തിൽ കാണുന്ന
വ അല്ലാതെ, പുതിയ വൈപ്പുകളെ കല്പിപ്പാൻ അധി
കാരം ഇല്ല.

ഇങ്ങിനെ വിശേഷ സങ്കടങ്ങളെ ബോധിപ്പി
ച്ചതു.

അനന്തരം കൈസർ എൿ മുതലായ ശാസ്ത്രിക
ളൊടു ൟ സ്വീകാരത്തെ ആക്ഷേപിപ്പാൻ കല്പിച്ച
പ്പൊൾ, അവർ വിസ്തരിച്ചു എഴുതിയത കൈസർ
കൂടക്കൂട കീറി, തിരുത്തി ശുദ്ധി വരുത്തി, വായിപ്പിച്ച
പ്പൊൾ, സുവിശേഷക്കാർ ഒരു മറുവടി എഴുതെണ്ട
തിന്നു മൎയ്യാദപ്രകാരം അതിന്റെ പകൎപ്പിന്നു ചോദി
ച്ചു. അതിനെ കൊടുക്കാതെ നിങ്ങൾ ഉടനെ അനുസ
രിക്കെണം എന്നു കൈസർ കല്പിച്ചപ്പൊൾ, സഹ്സ്യൻ
സുവിശേഷിക്കാരൊടു: നേരെ ഓടുന്നതു നേടുവാൻ
എത്രയും നല്ലതു എന്നു പറഞ്ഞു. എല്ലാവരും ആ മ
റുവടി കേട്ടതിനാൽ, തങ്ങൾക്കു ഒന്നും ബോധിച്ചില്ല.
കൈസർ തങ്ങളുടെ കാൎയ്യം വിചാരിയായ്ക കൊണ്ടു
ദൈവത്തിൽ സമൎപ്പിച്ചു കൊള്ളട്ടെ എന്നറിയിച്ചു, രാ
ജസംഘത്തിൽനിന്നു യാത്രയായി, ലുഥരെ കണ്ടു, നാ

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/83&oldid=180690" എന്ന താളിൽനിന്ന് ശേഖരിച്ചത്